കുടിവെള്ളം മുടങ്ങില്ല; ഏതു സമയവും ഇവിടെ വിളിക്കാംതിരുവനന്തപുരം > ദുരിതാശ്വാസക്യാമ്പുകളിലും പ്രളയബാധിത പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാൻ  വാട്ടർ അതോറിറ്റി 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര കൺട്രോൾ റൂം തുറന്നു. 8281616255, 8281616256, 8281616257,18004255313, 8289940616 എന്നിവയാണ് വാട്ടർ അതോറിറ്റി ആസ്ഥാനത്തെ കൺട്രോൾ റൂം നമ്പരുകൾ. വാട്‌സാപ‌് നമ്പർ: 9495998258.  തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ചീഫ് എൻജിനിയർമാരുടെ ഓഫീസിലും  ജില്ലാ സർക്കിൾ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുണ്ട‌്. 8547638230 (തിരുവനന്തപുരം), 0484 2361369 (കൊച്ചി), 8281597985 (കോഴിക്കോട്) എന്നിവയാണ് ചീഫ് എൻജിനിയർ ഓഫീസുകളിലെ കൺട്രോൾ റൂം നമ്പർ. ജലലഭ്യത കുറഞ്ഞ സ്ഥലങ്ങളിൽ ജില്ലാഭരണകൂടവുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും സഹകരിച്ച്  കുടിവെള്ളമെത്തിക്കാനും സംവിധാനമുണ്ട‌്. ഇതിനായി  ജില്ലകളിൽ വാട്ടർ നോഡൽ ഓഫീസർമാരെ നിയമിച്ചു. നോഡൽ ഓഫീസർമാരുടെ മൊബൈൽ നമ്പരുകൾ: തിരുവനന്തപുരം‐  9447797878, കൊല്ലം‐  8547638018, പത്തനംതിട്ട‐  8547638027, ആലപ്പുഴ‐8547638043, കോട്ടയം‐  8547638029, ഇടുക്കി‐  8547638451, എറണാകുളം‐  9496044422, തൃശൂർ‐  8547638071, പാലക്കാട്‐ 8547638023, മലപ്പുറം‐  8547638062, കോഴിക്കോട്‐ 8547638024, വയനാട്‐  8547638058, കണ്ണൂർ‐  8547638025, കാസർകോട്‐  8547638039. എല്ലാകേന്ദ്രങ്ങളിലും കുടിവെള്ളമെത്തിക്കാനും സംവിധാനമൊരുക്കി. വഞ്ചി, ബോട്ട് മാർഗങ്ങളിലൂടെയും വെള്ളമെത്തിക്കും. Read on deshabhimani.com

Related News