ഡോ.സാബു തോമസ് എംജി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ചുമതലയിലേക്ക്‌കോട്ടയം > എംജി സര്‍വകലാശാലാ പ്രോവിസിയും വിഖ്യാത നാനോ ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ് വൈസ് ചാന്‍സിലറുടെ ചുമതലയിലേക്ക്. ഇദ്ദേഹത്തിന് ചുമതല കൈമാറി ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവിട്ടു. വിസിയായ ഡോ. ബാബു സെബാസ്റ്റിയന്‍ കാലാവധി പൂര്‍ത്തിയാക്കി വിരമിക്കുന്നതിനെ തുടര്‍ന്നാണ് ഡോ. സാബു തോമസ് പുതിയ ചുമതലയിലേക്ക് എത്തുന്നത്. എംജിയുടെ ആദ്യ വിസി ഡോ. അനന്ദമൂര്‍ത്തിയുടെ കണ്ടെത്തിയ ഈ അധ്യാപക പ്രതിഭ പത്താമത്തെ വിസിയാണ്. കാണ്‍പൂര്‍ ഐഐടിയില്‍ നിന്ന്് പിഎച്ച്ഡി നേടി അധ്യാപകനായി എംജിയിലെത്തില്‍ ഇദ്ദേഹം സര്‍വകലാശാലയിലെ ഏറ്റവും മുതിര്‍ന്ന അധ്യാപകനാണ്. നാനോ സയന്‍സിലും ഗപാളിമര്‍ സയന്‍സിലും രാജ്യത്തെ മികിച്ച അക്കാദമിക് നേട്ടങ്ങളുടെ ഉടമ കൂടിയാണ്. കോട്ടയം പെരുമ്പായിക്കാട് കുടുംബാഗമാണ്. ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി സ്ഥാപക ഡയക്‌‌ടറും സ്‌ക്കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഡയറക്ടറുമായിരുന്നു.   ജര്‍മനി, സ്വീഡന്‍, ഫ്രാന്‍സ്, യുഎസ് തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത സര്‍വകലാശാലകളിലെ വിസിറ്റിങ് പ്രഫസറാണ. ഠനം പൂറത്തീകരിച്ചത്. അഞ്ച് പേറ്റന്റിനുടമയും 89 ഗവേഷകറക്ക് വഴികാട്ടിയുമായി. ിവരില്‍ പലരും പ്രശസ്ത ശാസ്ത്രജ്ഞരുമാണ്. 3700 സൈറ്റേഷനുകള്‍, 30 അധികം രാജ്യങ്ങളിലായി 300 സയന്‍സ് പ്രഭാഷണങ്ങള്‍, ദേശീയ തലത്തിലെ അബ്ദുള്‍ കലാം അവാര്‍ഡ്, ബസ്റ്റ് ഫാക്കല്‍റ്റി, ട്രില അക്കാദമീഷ്യന്‍ ഓഫ് ദി ഇയര്‍ എന്നിവയടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ക്കര്‍ഹന്‍. ഭാര്യ: കോട്ടയം മെഡിക്കല്‍ കോളേജിലെ അനാട്ടമി വിഭാഗം പ്രഫസര്‍ ഡോ. ആന്‍ ജോര്‍ജ്. മക്കള്‍: മാര്‍ട്ടിന്‍ ജോര്‍ജ് തോമസ്(എംടെക് വിദ്യാര്‍ഥി, കൊച്ചിന്‍ സര്‍വകലാശാല), ക്രിസ്റ്റീന്‍ റോസ്( ആസാം സില്‍ച്ചര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി.   Read on deshabhimani.com

Related News