‘‘ശാസ്‌ത്രവും അനുഭവസമ്പത്തും ആസൂത്രണവും നമ്മുടെ സംസ്ഥാനത്തിന്റെ ശക്തി’’ ‐ ദുരന്തനിവാരണ അതോറിറ്റിയുടെ മറുപടി വൈറലാകുന്നുകൊച്ചി > ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യപിച്ചതായുള്ള അറിയിപ്പിന്‌ താഴെ ‘‘ദൈവം നമുക്ക്‌ ശക്തി തരട്ടെ’’ എന്ന്‌ കമന്റ്‌ ചെയ്‌തയാൾക്ക്‌ സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മന്റ്‌ അതോറിറ്റി നൽകിയ മറുപടി വൈറലാകുന്നു. ‘‘ശാസ്‌ത്രവും അനുഭവസമ്പത്തും ആസൂത്രണവുമാണ്‌ നമ്മുടെ സംസ്ഥാനത്തിന്റെ ശക്തി’’ എന്നായിരുന്നു സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ അതോറിറ്റിയുടെ മറുപടി. Kerala State Disaster Management Authority- KSDMA  എന്ന ഔദ്യോഗിക പേജിലാണ്‌ കമന്റും മറുപടിയും പ്രത്യക്ഷപ്പെട്ടത്‌. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട്‌ അടിയന്തിര നിർദേശങ്ങളും അറിയിപ്പുകളും സാമൂഹ്യമാധ്യമങ്ങളിലൂടെ കൂടുതൽ ജനങ്ങളിലെത്തിക്കാനായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ആരംഭിച്ച ഫേസ്ബുക്ക്‌ പേജാണിത്‌. ഇടുക്കി ഡാമിലെ ജലനിരപ്പും കാലാവസ്ഥാ അറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളുമെല്ലാം തൽസമയം ഈ പേജിൽ അപ്‌ഡേറ്റ്‌ ചെയ്യുന്നുണ്ട്‌. ഈ മറുപടി സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതോടെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്‌ പേജിനും റീച്ച്‌ കൂടിയിട്ടുണ്ട്‌. നിരവധി പേരാണ്‌ ശാസ്‌ത്രീയമായ ചിന്താരീതി പ്രോത്സാഹിപ്പിക്കുന്ന മറുപടിയെ പുകഴ്‌ത്തി രംഗത്തെത്തിയത്‌.  Read on deshabhimani.com

Related News