കോഴിക്കോട്‌ റെയിൽവെ പാളത്തിൽ വിള്ളൽ



കോഴിക്കോട്‌> കോഴിക്കോട് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തി. കോഴിക്കോട് കടലുണ്ടിക്കും മണ്ണൂരിനുമിടയിലാണ് റെയിൽ പാളത്തിൽ വിള്ളൽ കണ്ടെത്തിയത്. ഇതേ തുടർന്ന് കോഴിക്കോട്- ഷൊർണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. രാവിലെ ഏഴോടെ  നാട്ടുകാരാണ്  വിള്ളൽ കണ്ടെത്തിയത്. പൊലീസും റെയിൽവേ എഞ്ചിനീയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഒഴിവായത് വൻ ദുരന്തമെന്ന് പൊലീസ് അറിയിച്ചു. Read on deshabhimani.com

Related News