ഇന്ധന വിലവര്‍ധനവില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച യുവാവിന്റെ വിരല്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ അടിച്ചൊടിച്ചുകൊച്ചി > ഇന്ധന വില നിര്‍ണയാവകാശം കമ്പനികള്‍ക്ക് വിട്ടുനല്‍കുന്നതിന് തുടക്കമിട്ട കോണ്‍ഗ്രസ്  സര്‍ക്കാരിനെ വിമര്‍ശിച്ച യുവാവിന്റെ കൈവിരല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയൊടിച്ചു. ഗുരുവായൂർ സ്വദേശി നിതിന്റെ വിരലുകളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒടിച്ചത്. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വിപിന്‍ ബാബുവും ബാബുവിന്റെ അച്ഛനും വിപിന്റെ കൂട്ടുകാരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്ന് നിതിന്‍ പറഞ്ഞു തോന്നും പോലെ വിലനിര്‍ണയിക്കാനുള്ള അധികാരം പെട്രോളിയും കമ്പനികള്‍ക്ക് വിട്ടുകൊടുത്തത് ആരെന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസുകാരന്റെ മറുപടി  എന്ന കുറിപ്പോടെ ബാഹുബലിയിലെ കഥാപാത്രമായ കാലകേയന്റെ സംസാരരീതി ഉപയോഗിച്ചായിരുന്നു നിതിന്റെ വിമര്‍ശനം. എന്നാല്‍ ഇതില്‍ പ്രകോപിതരായ കോണ്‍ഗ്രസുകാര്‍ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. അക്രമത്തിന് മുമ്പ്  വാഗ്‌വാദങ്ങള്‍ ഉണ്ടാവുകയും ചെയ്തു. അക്രമത്തില്‍ യുവാവിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്‌   Read on deshabhimani.com

Related News