ഡോ. കെ എസ് ഡേവിഡിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചുതിരുവനന്തപുരം > പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ. കെ എസ് ഡേവിഡിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാനസിക പ്രശ്നങ്ങളെ ലളിതമായി അപഗ്രഥിച്ച് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ അദ്ദേഹം നിരന്തരം ശ്രമിച്ചു. ഇടതുപക്ഷപുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം ഉറച്ചുനിന്ന ഡോ. ഡേവിഡ് എറണാകുളത്തെ സാംസ്കാരിക പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു. Read on deshabhimani.com

Related News