ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ട് കാണാതായി; തിരച്ചില്‍ തുടരുന്നുചെങ്ങന്നൂര്‍ > ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനായി പോയ ബോട്ട് കാണാതായി. പാണ്ടനാടേയ്ക്ക് രക്ഷാപ്രവര്‍ത്തനത്തിനു പോയ ബോട്ടാണ് കാണാതായത്. നാല് മത്സ്യത്തൊഴിലാളികളും രണ്ട് നാട്ടുകാരുമാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ശനിയാഴ്‌ച വൈകിട്ടാണ് പാണ്ടനാട് മേഖലയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനായി ബോട്ട് പോയത്. എന്നാല്‍ പിന്നീട് ബോട്ടില്‍ പോയവരെക്കുറിച്ച് വിവരമൊന്നുമില്ല. ബോട്ടിനായി തിരച്ചില്‍ തുടരുകയാണ്.   Read on deshabhimani.com

Related News