ജ്വലിച്ചുയർന്നു, ചടയൻ സ‌്മരണകണ്ണൂർ കേരളത്തിലെ കമ്യൂണിസ്റ്റ് ‐ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന ചടയൻ ഗോവിന്ദന് നാടിന്റെ സ‌്മരണാഞ്ജലി. നെയ്ത്തുതൊഴിലാളിയായി ജീവിതം ആരംഭിച്ച‌് വിപ്ലവ പ്രസ്ഥാനത്തിലൂടെ ത്യാഗപൂർണ ജീവിതം നയിച്ച‌് കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി മാറിയ നേതാവിന്റെ ദീപ്തസ‌്മരണ നാടെങ്ങും ആവേശത്തോടെയാണ് പുതുക്കിയത്. പാർടി ഓഫീസുകളും തൊഴിലിടങ്ങളും അലങ്കരിച്ചും പ്രഭാതഭേരിയോടെ പതാക ഉയർത്തിയും അനുസ്മരണ പരിപാടി സംഘടിപ്പിച്ചുമാണ്  20ാം ചരമവാർഷികം ആചരിച്ചത്.  രാവിലെ നൂറുകണക്കിന‌് പാർടി പ്രവർത്തകർ കണ്ണൂർ സ്റ്റേഡിയം കോർണർ കേന്ദ്രീകരിച്ച് പ്രകടനമായി പയ്യാമ്പലത്തെ  സ്മൃതി മണ്ഡപത്തിലെത്തി. നേതാക്കളും പാർടി പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ചടയന്റെ ഭാര്യ ദേവകിയും മക്കളും കുടുംബാംഗങ്ങളും  പങ്കെടുത്തു. പയ്യാമ്പലത്ത് അനുസ്മരണ സമ്മേളനം വ്യവസായ മന്ത്രി  ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. കെ പി സഹദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി കെ ശ്രീമതി, എം വി ഗോവിന്ദൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയിംസ് മാത്യു, കെ കെ രാഗേഷ്, എ എൻ ഷംസീർ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് ജന്മനാടായ കമ്പിൽ ബഹുജന പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. കമ്പിൽ ബസാറിൽ  പൊതുസമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി കേന്ദ്രീകരിച്ച് നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു. എകെജി സെന്ററിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. എറണാകുളം ജില്ലയിൽ സിപിഐ എം പാർടി ഓഫീസുകളിലും വർഗബഹുജന സംഘടനകളുടെ ഓഫീസുകളിലും പതാക ഉയർത്തി. അനുസ‌്മരണസമ്മേളനങ്ങൾ ചേർന്നു.   ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ റസിഡന്റ‌് എഡിറ്റർ പി എം മനോജ‌് പതാക ഉയർത്തി. തുടർന്ന‌് പുഷ‌്പാർച്ചനയുമണ്ടായി. കൊച്ചി ദേശാഭിമാനിയിൽ ലോക്കൽ  സെക്രട്ടറി എ ബി അജയഘോഷ‌് പതാക ഉയർത്തി.   Read on deshabhimani.com

Related News