തൃശൂരില്‍ എസ്എഫ്‌ഐയുടെ പടയോട്ടം, 26ല്‍ 24 കോളേജ് യൂണിയനുകളും നേടി; കെഎസ്‌‌യുവിന് വട്ടപൂജ്യംതൃശൂർ > കലിക്കറ്റ് സർവകലാശാലയിലേക്കു കീഴിലുള്ള കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് തിളക്കമാർന്ന ജയം. സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന തൃശൂര്‍ ജില്ലയിലെ 26 കോളേജിൽ 24ലും കോളേജിലും യൂണിയൻ ഭരണം എസ്എഫ്ഐ നേടി. കെഎസ്‌യു ജില്ലയില വട്ടപൂജ്യമായി. 20 കോളേജുകളിലും മുഴുവൻ ജനറൽസീറ്റും എസ്എഫ്ഐ തുത്തുവാരി. 10 കോളേജുകളിൽ ക്ലാസ് പ്രതിനിധികളടക്കം സംപൂർണ വിജയം നേടി. വടക്കാഞ്ചേരി വ്യാസ കോളേജിൽ എസ്എഫ്ഐ സ്ഥാനാർഥികൾക്ക് എതിരിലാതെയാണ് വിജയിച്ചത്. ചേലക്കര ഗവ. കോളേജ് യൂണിയൻ കെഎസ്യുവിൽനിന്ന് ഇക്കുറി എസ്എഫ്ഐ പിടിച്ചെടുത്തു. ഓട്ടോണമസ് കോളേജായ സെന്റ്തോമസിൽ നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്വലവിജയം നേടിയിരുന്നു. കഴിഞ്ഞ വർഷം എസ്എഫ്ഐ നേടിയതിനേക്കാൾ ഇരട്ടിയിലധികം വോട്ട് കരസ്ഥമാക്കിയാണ് എസ്എഫ്ഐ ഉജ്വല വിജയം നേടിയത്.  പല കോളേജിലും കെഎസ്യുവിനും എബിവിപിക്കും മത്സരിപ്പിക്കാൻ പോലും സ്ഥാനാർഥികളെ കിട്ടിയില്ല. ചിലയിടങ്ങളിൽ കെഎസ്യുവിനും എബിവിപി അവിശുദ്ധകൂട്ടുക്കെട്ടുമുണ്ടായി. ഇതെല്ലാം അതിജീവിച്ചാണ്  എസ‌്എഫ‌്ഐ പടയോട്ടം. തൃശൂർ കേരളവർമ, പനമ്പിള്ളി ഗവ കോളേജ് ചാലക്കുടി, ഗവ കോളേജ് കുട്ടനെല്ലൂർ, ചേലക്കര ഐഎച്ച്ആർഡി, ചേലക്കര ആർട്സ് ആൻറ് സയൻസ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, എസ്എൻ വഴക്കുംപ്പാറ, ഐഎച്ച്ആർഡി  നാട്ടിക, പുല്ലൂറ്റ് കെകെടിഎം, ശ്രീ ഗോകുലം ചേർപ്പ് എന്നീ കോളേജുകളിൽ ക്ലാസ് പ്രതിനിധികളടക്കം എല്ലാ സീറ്റിലും വിജയിച്ചു. എംഒസി അക്കിക്കാവ്, പഴഞ്ഞി എംഡി, എൽത്തുരുത്ത് സെന്റ് അലോഷ്യസ്്, നാട്ടിക എസ്എൻ, നാട്ടിക എസ്എൻജിസി, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, തരണനെല്ലുർ കോളേജ് ഇരിങ്ങാലക്കുട, സെന്റ് തെരേസാസ് മാള, സെന്റ് ജോസഫ് പാവറട്ടി,  എംഇഎസ്   അസ്മാബി കോളേജ് കൊടുങ്ങല്ലൂർ,    എന്നിവിടങ്ങളിലും എസ്എഫ്ഐ തൂത്തുവാരി. മദർ ആർട്സ് ആന്റ് സയൻസ് കോളേജ് പെരുവല്ലുർ, നൈപുണ്യ കോളേജ് ചാലക്കുടി എന്നിവിടങ്ങളിലും ഭരണം നേടി. ഒല്ലുർ വൈലോപ്പിള്ളി ഗവ ആർട്സ് കോളേജിൽ എട്ട് ജനറൽ സീറ്റുകളിൽ എസ്എഫ്ഐ വിജയിച്ചു.  സമരോത്സുകമായ മതനിരപേക്ഷത സമരസപ്പെടാത്ത വിദ്യാർഥിത്വം’ എന്ന മുദ്രാവാക്യമുയർത്തിയാണ്  എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇത് കാമ്പസ് അംഗീകരിച്ചതായി വിജയം തെളിയിക്കുന്നു.  അഭിമന്യുവിന്റെ കൊലയാളികൾക്കും തീവ്രവാദികൾക്കും  വർഗീയ വാദികൾക്കും എതിരായാണ് സാംസ്കാരികജില്ലയിലെ വിദ്യാർഥികൾ വിധിയെഴുതിയത്.  കലാലയങ്ങളുടെ മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് വോട്ടുചെയ്ത എല്ലാ വിദ്യാർഥികളെയും ജില്ലാപ്രസിഡന്റ് ജാസിർ ഇക്ബാർ, സെക്രട്ടറി സി  എസ് സംഗീത് അഭിവാദ്യംചെയ്തു. വിജയത്തിൽ ആഹ്‌ളാദംപ്രകടിപ്പിച്ച് വിദ്യാർഥികൾ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. എന്നാൽ പ്രളയക്കെടുതി കണക്കിലെടുത്ത‌് കോളേജുകളിൽ നടത്താറുള്ള വാദ്യഘോഷങ്ങളോടെയുള്ള വിജയാഘോഷം മാറ്റിവച്ചതായും ജില്ലാകമ്മിറ്റി പ്രസ‌്‌താവനയിൽ അറിയിച്ചു.   Read on deshabhimani.com

Related News