ഷാജി എന്‍ കരുണ്‍ പുകസ പ്രസിഡന്റ്; അശോകന്‍ ചരുവില്‍ ജനറല്‍ സെക്രട്ടറിതിരുവനന്തപുരം > പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി ഷാജി എന്‍ കരുണിനെയും ജനറല്‍ സെക്രട്ടറിയായി അശോകന്‍ ചരുവിലിനെയും  തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍നിലാണ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.  സംസ്ഥാന കണ്‍വന്‍ഷന്‍ കവി സച്ചിദാനന്ദന്‍ കണ്‍വന്‍ഷന്‍ ഉദ് ഘാടനം ചെയ്‌‌‌തു.  രാഷ്‌ട്രീയം പറയാനുള്ള പൊതു ഇടങ്ങളെ സംരക്ഷിച്ച് കൊണ്ട് മാത്രമേ ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കാനാവൂ എന്ന് ഉദ്  ഘാടന പ്രഭാഷണത്തില്‍ സച്ചിദാനന്ദന്‍ പറഞ്ഞു. മുഴുവന്‍ ജനാധിപത്യ സംവിധാങ്ങളെയും കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  പു.ക.സ സംസ്ഥാന വൈസ് പ്രസിഡന്റ് എഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി രാജീവ് മുഖ്യപ്രഭാഷണം നടത്തി.    മറ്റു ഭാരവാഹികള്‍ :  വൈസ് പ്രസിഡന്റുമാര്‍ : പ്രൊഫ.വി.എന്‍ മുരളി, എസ്.രമേശന്‍, എഴാച്ചേരി രാമചന്ദ്രന്‍, എ.ഗോകുലചന്ദ്രന്‍ ,പുരുഷന്‍ കടലു@ണ്ടി എം.എല്‍.എ, ജാനമ്മ കുഞ്ഞുണ്ണി, ഡോ.എസ് രാജശേഖരന്‍, പിവികെ പനയാല്‍, ടി.ഡി രാമകൃ‌ഷ്‌ണന്‍, ഇ.പി രാജഗോപാല്‍ സെക്രട്ടറിമാര്‍  : പ്രൊഫ. കെ.ഇ.എന്‍ കുഞ്ഞഹമ്മദ്, ഡോ.സുജ സൂസന്‍ ജോര്‍ജ്ജ്, സീതമ്മാള്‍, വി.കെ ജോസഫ്, സി.ആര്‍ ദാസ്, എം.എം നാരായണന്‍, വിനോദ് വൈശാഖി, പി.എസ് ശ്രീകല, ജി.പി രാമചന്ദ്രന്‍ ട്രഷറര്‍ : ടി.ആര്‍ അജയന്‍        Read on deshabhimani.com

Related News