വിമര്‍ശകര്‍ ക്ഷണിച്ചാലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാം : ആനന്ദ് പട്‌വര്‍ദ്ധന്‍തിരുവനന്തപുരം > തന്റെ  ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കുവാന്‍ ക്ഷണിക്കുന്നത് തന്റെ വിമര്‍ശകര്‍ ആണെങ്കിലും അതിനു തയ്യാറാകുമെന്ന് പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍  ആനന്ദ് പട്‌വര്‍ദ്ധന്‍. ക്ഷണിക്കുന്നത് വിമര്‍ശകര്‍ ആണെങ്കില്‍ തന്റെ സംരക്ഷണം അവര്‍ ഉറപ്പുവരുത്തണം എന്ന് മാത്രം.  പൊതുവില്‍ അങ്ങനെയുള്ള ക്ഷണങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കാറില്ലന്നും അതില്‍  ചേരിയെന്നോ നഗരമെന്നോ തനിക്ക് വേര്‍തിരിവില്ലെന്നും  അദ്ദേഹം വ്യക്തമാക്കി.  രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന 'ഇന്‍ കോണ്‍വെര്‍സേഷന്‍' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീന പോള്‍ മോഡറേറ്ററായിരുന്നു.   Read on deshabhimani.com

Related News