സുരക്ഷ മുന്‍നിര്‍ത്തി മാറേണ്ട സാഹചര്യം; കുട്ടനാട്ടില്‍ നിന്നും മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്

കുട്ടനാട്ടില്‍ നിന്നും രക്ഷപ്പെടുത്തിയവരെ ആലപ്പുഴ മാതാ ജെട്ടിയില്‍ എത്തിക്കുന്നു. ഫോട്ടോ: എം എ ശിവപ്രസാദ്


ആലപ്പുഴ > ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കുട്ടനാട്ടിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുമെന്ന് മന്ത്രി തോമസ് ഐസക്ക്. കുട്ടനാട്ടില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട് ഇത് മുന്‍കൂട്ടി കണ്ട് ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കുട്ടനാട്ടിലെ മുഴുവന്‍ ആളുകളേയും ഒഴിപ്പിക്കുന്നതെന്ന്  മന്ത്രി തോമസ് ഐസക്ക്. കുട്ടനാട്ടില്‍ നിന്നും ഇന്ന് 40000 ഓളം ആളുകളെ നഗരത്തിലെ ക്യാമ്പുകളിലേക്ക് മാറ്റികഴിഞ്ഞു. ഇവരില്‍ 15000 ഓളം ആളുകള്‍ ബന്ധുവീടുകളിലാണ് അഭയം തേടിയിരിക്കുന്നത്. ഇന്നലെ രാത്രിയോട് കൂടിതന്നെ കുട്ടനാട്ടിലെ 90 ശതമാനോത്തോളം ആളുകളും മാറാന്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.  കുട്ടനാട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ ആയിരങ്ങളെ ശനിയാഴ്ച്ചയും ആലപ്പുഴ നഗരത്തില്‍ എത്തിച്ചു. മോട്ടോര്‍ ബോട്ടുകളിലും പുരവള്ളങ്ങളിലും ചെറുവള്ളങ്ങളിലുമെല്ലാമായി പുലര്‍ച്ചെ മുതല്‍ തന്നെ ആളുകളെ ആലപ്പുഴമാതാ ജെട്ടിയില്‍ എത്തിച്ചുകൊണ്ടിരുന്നു. നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ആളുകളെ ഉള്‍ക്കൊള്ളിക്കുന്നുണ്ട്. പലരും വളര്‍ത്തുമൃഗങ്ങളുമായാണ് ക്യാമ്പിലെത്തിയത്. ചേര്‍ത്തല എസ്എന്‍,സെന്റ് മൈക്കിള്‍സ്, എസ്എന്‍ ട്രസ്റ്റ്, കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ കെട്ടിടങ്ങള്‍ എന്നിവയിലാണ് നിലവില്‍ ആലപ്പുഴ നഗരത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.              Read on deshabhimani.com

Related News