യുവതിയുടെ പരാതിയില്‍ തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും: എ കെ ബാലന്‍പാലക്കാട‌്> പാർടി ജില്ലാ സെക്രട്ടറിയറ്റ‌് അംഗത്തിനെതിരെ യുവതി പാര്‍ട്ടിയ്ക്ക് നൽകിയ പരാതിയിൽ മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ പറഞ്ഞു. അതിൽ വലിപ്പ ചെറുപ്പമോ, അടുപ്പമോ ഒന്നും നോക്കാറില്ല.പരാതിക്കാരിയുടെ വിശ്വാസത്തിനനുസരിച്ച‌് മുന്നോട്ട‌് പോകുമെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട‌് പ്രതികരിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായ സാഹചര്യങ്ങളിൽ ഒരാളെപ്പോലും രക്ഷിച്ചിട്ടില്ല. സംഘടനാപരവും നിയമപരവുമായ മാതൃകാപരമായ നടപടികൾ എടുത്തിട്ടുണ്ട‌്. പരാതിക്കാരിക്ക‌് അവർക്ക‌് ഉത്തമ വിശ്വാസമുള്ള പാർടി എന്ന നിലയിലാണ‌് പരാതി നൽകിയത‌്. സംഘടനാപരമായി അന്വേഷിച്ച‌് നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ടു. അവരുടെ വിശ്വാസത്തിനനുസരിച്ച‌് മുന്നോട്ട‌് പോകും. അവർക്ക‌് ഏതെങ്കിലും വിധത്തിൽ അസംത‌ൃപ‌്തിയുണ്ടെങ്കിൽ ഏത‌് നിയമ സംവിധാനത്തേയും അവർക്ക‌് സമീപിക്കാം. അതിന‌് പാർടിയും സർക്കാറും അവർക്കൊപ്പമുണ്ടാകും. പാർടിക്ക‌് ഒരു പരാതി കിട്ടിയാൽ പ്രാഥമിക പരിശോധന നടത്തും. അതിന‌് ശേഷമാണ‌്  അന്വേഷണ കമ്മിഷനെ വയ‌്ക്കുക. ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന‌് തോന്നിയതിനാലാണ‌് കമ്മിഷനെ വച്ചത‌്. മുന്നിൽ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും. അതിൽ വലിപ്പ ചെറുപ്പമോ, അടുപ്പമോ ഒന്നും നോക്കാറില്ല. ഇത്തരം കമ്മിഷനിൽ നേരത്തെയും പ്രവർത്തിച്ചിട്ടുണ്ട‌്. നപടിയെടുത്തിട്ടുമുണ്ട‌്. പാർടി സംഘടന എന്ന നിലയിൽ ഏറ്റെടുക്കുന്ന ഉത്തിരവാദിത്തത്തിന‌് മന്ത്രിയായതുകൊണ്ട‌് യാതൊരു നിയമ തടസവുമില്ലെന്നും എ കെ ബാലൻ പറഞ്ഞു   Read on deshabhimani.com

Related News