മാങ്ങാട് ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചുപാപ്പിനിശ്ശേരി > മാങ്ങാട്ട് ദേശീയപാതയില്‍ ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. പാപ്പിനിശ്ശേരി പഴഞ്ചിറയിലെ ബി പി ഹൗസില്‍ ജമാല്‍ അബ്ദുള്‍ നാസര്‍ (39) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ന് മാങ്ങാട് ഹോര്‍ട്ടികോര്‍പ്പിന്റെ ജില്ലാ സംഭരണശാലക്ക് മുന്നിലായിരുന്നു അപകടം. പെയ്ന്റിംഗ് തൊഴിലാളിയായ ജമാല്‍ ജോലിക്കായി തളിപ്പറമ്പിലേക്ക് പോകവേ കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.  ഗുരുതരമായി പരിക്കേറ്റ നാസര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സ്ഥലത്തെത്തിയ കണ്ണപുരം പോലീസ് അപകടത്തിനിടയാക്കിയ ബസും സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പഴയിറയിലെ ഖദീജയുടേയും പരേതനായ മുഹമ്മദിന്റേയും മകനാണ്. ഭാര്യ ഹഫ്‌സത്ത് (മാട്ടൂല്‍, മക്കള്‍: അജിനാസ്, ആസിഫ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). മഴയെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ദേശീയ പാത പൊട്ടി തകര്‍ന്ന് കിടക്കുകയാണ്. കുഴികളില്‍ വീണ് നിരവധി അപകടങ്ങളാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുഴികളടക്കാന്‍ അധികൃതരുടെ അലംഭാവം തുടരുകയാണെങ്കില്‍ അപകടങ്ങള്‍ ഇനിയും കൂടുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.   Read on deshabhimani.com

Related News