അഭിമന്യു വധം: അബ്ദുള്‍ നാസര്‍ എട്ടാംപ്രതികൊച്ചി > മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ റിമാന്‍ഡില്‍. നെട്ടൂര്‍ പുറക്കേലി റോഡ് പെരിങ്ങാട്ടുമ്പറമ്പില്‍ നാച്ചു എന്ന അബ്ദുള്‍ നാസറി (25)നെയാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. കേസില്‍ എട്ടാംപ്രതിയാണിയാള്‍. കൊലപാതകത്തില്‍ നേരിട്ടുപങ്കെടുത്ത ഇയാളെ കഴിഞ്ഞ ദിവസം അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍വച്ചാണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ പ്രളയത്തിനുശേഷം വീട്ടിലുള്ളവരെ കാണാനെത്തിയതാണ്. കേസില്‍ അറസ്റ്റിലാകുന്ന 18ാമനാണ് അബ്ദുള്‍ നാസര്‍.  30 പ്രതികളാണുള്ളത്. ജൂലൈ രണ്ടിന് പുലര്‍ച്ചെ ഒന്നരയോടെയാണ് മാരകായുധങ്ങളുമായി എത്തിയ എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് അക്രമിസംഘം  അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്.   Read on deshabhimani.com

Related News