അഭിമന്യുവിനായി ഒരുനാടാകെ: റെക്കോര്‍ഡ് കളക്ഷനുമായി ബെന്‍സിമോള്‍ ബസ്കിളിമാനൂര്‍ > എസ് ഡി പി ഐ- ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ കൊലപ്പെടുത്തിയ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് ബെന്‍സി മോള്‍ ബസ് (ദേവി മോട്ടോഴ്‌സ് തോട്ടയ്ക്കാട് )ഒരു ദിവസത്തെ കളക്ഷന്‍ നല്‍കി. തോട്ടയ്ക്കാട് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ വെള്ളിയാഴ്ചത്തെ ബസിന്റെ കളക്ഷനായ 12,000 രൂപ ഉടമ മോഹനനില്‍ നിന്ന് സി പി ഐ എം ജില്ലാ കമ്മറ്റിയംഗം അഡ്വ മടവൂര്‍ അനില്‍ , ഏരിയാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.  സി പി ഐ എം ഏരിയാ കമ്മറ്റിയംഗം എസ് മധുസൂദന കുറുപ്പ് അധ്യക്ഷനായി. കഴിഞ്ഞ 15 വര്‍ഷമായി ശരാശരി 5000- 6000 രൂപയാണ് ബസിന്റെ പ്രതിദിന കളക്ഷന്‍. എന്നാല്‍ വെള്ളിയാഴ്ചത്തെ മുഴുവന്‍ കളക്ഷന്‍ തുകയും അഭിമന്യുവിന്റെ കുടുംബത്തിനായി നല്‍കുമെന്ന വിവരം പത്ര നവ മാധ്യമങ്ങളിലൂടെ അറിഞ്ഞ യാത്രക്കാര്‍ അഭിമന്യുവിന്റെ കുടുംബത്തിനായി കെകോര്‍ക്കുകയായിരുന്നു.  യാത്രികരില്‍ പലരും ടിക്കറ്റിന്റെ  ബാക്കി തുക പോലും വാങ്ങിയില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരുടെ ഒരു ദിവസത്തെ വേതനവും സഹായ ഫണ്ടിനായി നല്‍കി. തുക കൈമാറല്‍ ചടങ്ങില്‍ സി പി ഐ എം ഏരിയാ കമ്മറ്റിയംഗങ്ങളായ കെ സുഭാഷ് , എം ഷിബു തുടങ്ങിയവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി അഡ്വ എസ് എം റഫീഖ് സ്വാഗതവും കരവാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സുരേഷ് കുമാര്‍ നന്ദിയും പറഞ്ഞു. യോഗത്തില്‍ ബസ് ഉടമ മോഹനനെയും ജീവനക്കാരെയും ഏരിയാ സെക്രട്ടറി അഡ്വ എസ് ജയചന്ദ്രന്‍ ആദരിച്ചു   Read on deshabhimani.com

Related News