അഭിമന്യു ലൈബ്രറിയിലേക്ക‌് 5 വർഷത്തേക്ക‌് ദേശാഭിമാനികൊച്ചി വട്ടവടയിൽ ആരംഭിക്കുന്ന അഭിമന്യു മഹാരാജാസ്  ലൈബ്രറിയിലേക്ക് അഞ്ചുവർഷത്തേക്കുള്ള ദേശാഭിമാനി ദിനപത്രം സ്‌റ്റേറ്റ് അറ്റോർണി അഡ്വ. കെ വി സോഹൻ സ്പോൺസർ ചെയ്തു.  വരിസംഖ്യ ദേശാഭിമാനി ചീഫ് എഡിറ്റർ പി രാജീവ് ഏറ്റുവാങ്ങി. ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു  വട്ടവടയിൽ ഒരു ലൈബ്രറി എന്നത്. അഭിമന്യുവിന്റെ സ്വപ്നസാക്ഷാൽകാരത്തിനായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നാടെങ്ങും പുസ്തകവണ്ടി പര്യടനം നടത്തി പുസ്തകശേഖരണം പൂർത്തിയാക്കിയിട്ടുണ്ട‌്.   Read on deshabhimani.com

Related News