പരിയാരം മെഡിക്കൽ കോളേജിൽ കാത്ത്‌ലാബ് ടെക്‌നീഷ്യൻ ട്രെയിനിയുടെ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യു 12ന്കണ്ണൂർ > അക്കാദമി ഓഫ് മെഡിക്കൽ സയൻസസിൽ (പരിയാരം മെഡിക്കൽ കോളേജ്) കാത്ത്‌ലാബ് ടെക്‌നീഷ്യൻ ട്രെയിനിയുടെ ഒഴിവുണ്ട്. കാത്ത്‌ലാബ് ടെക്‌നീഷ്യൻ കോഴ്‌സിൽ ഡിഗ്രിയോ, ഡി.എം.ഇ അംഗീകരിച്ച കാർഡിയോ വാസ്‌കുലാർ ടെക്‌നോളജി യിൽ ഡിപ്ലോമയോ ആണ് അടിസ്ഥാന യോഗ്യത. ഏപ്രിൽ 12 ന് രാവിലെ 11ന്‌ പരിയാരം അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് ഡയരക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിലൂടെയാണ്‌ നിയമനം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം രാവിലെ 10.30 മണിക്ക് മുമ്പ് മെഡിക്കൽ കോളേജിലെ എച്ച് ആർ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം കരാർ അടിസ്ഥാനത്തിൽ ആയിരിക്കും. Read on deshabhimani.com

Related News