വിവിധ തസ്‌തികകളിലേക്കുള്ള ഒറ്റത്തവണ വെരിഫിക്കേഷന്‍തിരുവനന്തപുരം > കാറ്റഗറി നമ്പര്‍ 488/2016 പ്രകാരം ആരോഗ്യ വകുപ്പില്‍ അസിസ്റ്റന്റ് സര്‍ജന്‍ (ഒന്നാം എന്‍സിഎഎസ്‌ഐയുസി നാടാര്‍)  തസ്തികയ്ക്ക് 2018 ആഗസ്റ്റ് 13, 14, 16, 17 തീയതികളിലും, കാറ്റഗറി നമ്പര്‍ 368/2015 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തസ്തികയ്ക്ക് 2018 ആഗസ്റ്റ് 16, 17, 18 തീയതികളിലും, കാറ്റഗറി നമ്പര്‍ 88/2015, 89/2015 പ്രകാരം ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ അക്കൗണ്ടന്റ്/ അക്കൗണ്ട്‌സ് ക്ലാര്‍ക്ക്/ അസിസ്റ്റന്റ് മാനേജര്‍ തസ്തികകളുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് (ഭിന്നശേഷി വിഭാഗക്കാര്‍ ഒഴികെ) 2018 ആഗസ്റ്റ് 16, 17, 18, 20, 21 തീയതികളിലും പിഎസ്‌സി ആസ്ഥാന ഓഫീസില്‍ വച്ച് ഒറ്റത്തവണ വെരിഫിക്കേഷന്‍ നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഒടിആര്‍ പ്രൊഫൈല്‍ സന്ദര്‍ശിക്കുക.   Read on deshabhimani.com

Related News