പിഎസ്‌സിക്ക് ജില്ലകളിൽ സ്വന്തം ഓഫീസ്: സർക്കാർ നടപടി തുടങ്ങിതിരുവനന്തപുരത്തെ ആസ്ഥാന ഓഫീസ് ഒഴികെ കേരളത്തിൽ എല്ലാ ജില്ലകളിലും വാടകക്കെട്ടിടത്തിലാണ്  പിഎസ്‌സി ഓഫീസുകൾ പ്രവർത്തിക്കുന്നത്. ജില്ലാ/ മേഖലാ ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനും ഓൺലൈൻ പരീക്ഷാ കേന്ദ്രം സ്ഥാപിക്കാനും സംസ്ഥാന സർക്കാർ നടപടിയാരംഭിച്ചു.പാലക്കാട്‌ ജില്ലാ ഓഫീസിന്‌ മന്ത്രി എ കെ ബാലൻ തറക്കല്ലിട്ടു. ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ  സ്ഥലം അനുവദിച്ചു. കോട്ടയം ജില്ലയിൽ ഓഫീസ് കെട്ടിട നിർമാണവും ഇതര ജില്ലകളിൽ സ്ഥലം കണ്ടെത്താനുള്ള നടപടിയും പുരോഗമിക്കുന്നു.   Read on deshabhimani.com

Related News