സിവിൽ പൊലീസ്‌ ഓഫീസർ പരീക്ഷക്ക്‌ റിവൈസ്‌ഡ്‌ ഹാൾ ടിക്കറ്റ്‌ നിർബന്ധം: പിഎസ്‌സിതിരുവനന്തപുരം > പൊലീസ് വകുപ്പിൽ വുമൺ സിവിൽ പൊലീസ് ഓഫീസർ (വനിത പൊലീസ് കോൺസ്റ്റബിൾ, കാറ്റഗറി നമ്പർ 653/2017), പൊലീസ് വകുപ്പിൽ സിവിൽ പൊലീസ് ഓഫീസർ(കാറ്റഗറി നമ്പർ 657/2017) എന്നീ തസ്‌തികകളിലേയ്ക്ക് നടത്തുന്ന പരീക്ഷകൾക്ക്‌ ഉദ്യോഗാർഥികളെ റിവൈസ്‌ഡ്‌ അഡ്‌മിഷൻ ടിക്കറ്റുമായി എത്തണമെന്ന്‌ പിഎസ്‌സി അറിയിച്ചു.  ഏപ്രിൽ 24ന് മുമ്പ് ഡൗൺലോഡ് ചെയ്‌ത അഡ്‌മിഷൻ ടിക്കറ്റുമായി വരുന്ന ഉദ്യോഗാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. മെയ്‌ 26ന് നടക്കുന്ന ഒഎംആർ പരീക്ഷയ്ക്ക് ഏഴിന്‌ ശേഷം ഡൗൺലോഡ് ചെയ്‌ത റിവൈസ്‌ഡ്‌ അഡ്‌മിഷൻ ടിക്കറ്റുമായി വരുന്ന ഉദ്യോഗാർഥികളെ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ. മറ്റ്‌ പ്രധാന അറിയിപ്പുകൾ ഇന്റർവ്യൂ കാറ്റഗറി നമ്പർ 387/2014 പ്രകാരം തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപിഎസ് അസിസ്റ്റന്റ് (മലയാളം മാധ്യമം) തസ്‌തികയ്ക്ക് 2018 മെയ് 23 മുതലും, കാറ്റഗറി നമ്പർ 515/2015 പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് തസ്‌തികയ്ക്ക് 2018 മെയ് 30, 31 & ജൂൺ 1 വരെയും,  കാറ്റഗറി നമ്പർ 286/2016 പ്രകാരം തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ഹോമിയോ) തസ്തികയ്ക്ക് 2018 ജൂൺ 1 നും പിഎസ്‌സി തിരുവനന്തപുരം ഓഫീസിൽ വച്ച് ഇന്റർവ്യൂ നടക്കും. ഡിപ്പാർട്ട്മെന്റൽ പരീക്ഷ ഐഎഎസ്/ഐപിഎസ്/ഐഎഫ്എസ് ജൂനിയർ മെമ്പർമാർക്കുള്ള ഡിപ്പാർട്ട്മെന്റൽ പരീക്ഷ 2018 മെയ് 24 മുതൽ ജൂൺ 14 വരെ തിരുവനന്തപുരം പട്ടം  പിഎസ്‌സി പരീക്ഷാഹാളിൽ വച്ച് നടക്കും.                                              ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (കാറ്റഗറി നമ്പർ 144/2017), സീനിയർ ലക്‌ചറർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (ഒന്നാം എൻ.സി.എ.‐ഒ.ബി.സി). 2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (കാറ്റഗറി നമ്പർ 142/2017), സീനിയർ ലക്‌ചറർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (ഒന്നാം എൻ.സി.എ.‐മുസ്ലീം).  3. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (കാറ്റഗറി നമ്പർ 141/2017), സീനിയർ ലക്‌ചറർ ഇൻ കമ്മ്യൂണിറ്റി മെഡിസിൻ (ഒന്നാം എൻ.സി.എ.‐എസ്.ടി). 4. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (കാറ്റഗറി നമ്പർ 423/2016), അസിസ്റ്റന്റ് പ്രൊഫസർ ഇൻ റേഡിയോ ഡയഗ്നോസിസ്. 5. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (കാറ്റഗറി നമ്പർ 149/2017), സീനിയർ ലക്‌ചറർ ഇൻ ഓഫ്‌താൽമോളജി (ഒന്നാം എൻ.സി.എ.എൽ.സി./എ.ഐ.). 6. തൃശൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ (കാറ്റഗറി നമ്പർ 286/2017), പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം). 7. വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 120/2017), (നേരിട്ടുള്ള നിയമനം). 8. ഇടുക്കി, മലപ്പുറം ജില്ലകളിലെ വനംവകുപ്പിൽ ഫോറസ്റ്റ് ഡ്രൈവർ (കാറ്റഗറി നമ്പർ 121/2017), (തസ്‌തികമാറ്റംവഴിയുള്ള നിയമനം). 9. വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 582/2017), (നേരിട്ടുള്ള നിയമനം). 10. വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 583/2017, 584/2017, 585/2017), (തസ്‌തികമാറ്റംവഴിയുള്ള നിയമനം). 11. വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 640/2017), (എൻ.സി.എ.‐ ഒ.എക്‌സ്.). 12. കണ്ണൂർ ജില്ലയിലെ ജയിൽ വകുപ്പിൽ വാർഡർ ഡ്രൈവർ (കാറ്റഗറി നമ്പർ 244/2017), (എൻ.സി.എ.എൽ.സി./എ.ഐ.). 13. എക്‌സൈസ് വകുപ്പിൽ ഡ്രൈവർ (കാറ്റഗറി നമ്പർ 659/2017), (നേരിട്ടുള്ള നിയമനം.). സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും 1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 37/2017) (പട്ടികജാതി/പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം). ഓൺലൈൻ പരീക്ഷ നടത്തും 1. കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ലക്‌ചറർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ കാറ്റഗറി നമ്പർ 650/2017. 2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്‌നീഷ്യൻ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 554/2017) (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം). 3. കേരള സംസ്ഥാന കയർ കോർപ്പറേഷൻ ലിമിറ്റഡിൽ സിസ്റ്റം അനലിസ്റ്റ് (കാറ്റഗറി നമ്പർ 538/2017) (പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം). പുനർവിജഞാപനം 1. എക്സൈസ് വകുപ്പിൽ ഡ്രൈവർ (കാറ്റഗറി നമ്പർ 660/2017), (തസ്‌തികമാറ്റം വഴിയുള്ള നിയമനം.). ഇ‐ഓഫീസ് ജില്ലാ/മേഖലാ ഓഫീസ് ഉദ്ഘാടനം. 1. ഇ‐ഓഫീസ് സംവിധാനം ജില്ലാ/മേഖലാ ഓഫീസുകളിൽ കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടുള്ള ജില്ലാതല ഉദ്ഘാടനം 2018 മെയ് 18ന് കണ്ണൂർ ജില്ലാ ഓഫീസിൽ വച്ച് നടത്തുന്നു.   Read on deshabhimani.com

Related News