കെഎഎസ്ഇയിലും കെഎസ്ഐഡിയിലുംകേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിലും കേരള സ്റ്റേറ്റ്  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലും വിവിധ തസ്തികകളിൽ ഒഴിവുണ്ട്. അസി. മാനേജർ(റിസർച്ച് ആൻഡ് ഡവലപ്മെന്റ്) 01 ഒഴിവ്. യോഗ്യത. പിഎച്ച്ഡി/ എംഫിൽ(സയൻസ്‐ബേസിക് അല്ലെങ്കിൽ അപ്ലൈഡ്/ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്. അസി. മാനേജർ സ്കിൽ ഡവലപ്മെന്റ് രണ്ടൊഴിവ്. യോഗ്യത: ബിടെക്/എംബിഎ(റെഗുലർ/ഫുൾടൈം), അസി. മാനേജർ (സിവിൽ) ഒരൊഴിവ്. യോഗ്യത ഒന്നാം ക്ലാസോടെ എംടെക് (സിവിൽ). മൂന്ന് തസ്തികകളിലും പ്രായം 50ൽ താഴെ. കെഎസ്ഐഡിയിൽ അസി. ഫാക്കൽറ്റി(ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ ആൻഡ് അപ്പാരൽ ഡിസൈൻ) ഒരൊഴിവ്. യോഗ്യത ടെക്സ്റ്റൈൽ ഡിസൈനിൽ എൻഐഡി/എൻഐഎഫ്ടി ബിരുദാനന്തര ബിരുദം/ ദ്വിവത്സര ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. കമ്പനിസെക്രട്ടറി ഒരൊഴിവ്. യോഗ്യത കമ്പനിസെക്രട്ടറിയാകാൻ യോഗ്യതയും ഐസിഎസ്ഐയിൽ അംഗത്വവും പ്രായം 35‐45. കോൺഫിഡൻഷ്യൽ അസി. ടു മാനേജിങ് ഡയറക്ടർ ഒരൊഴിവ്. യോഗ്യത ബിരുദാനന്തരബിരുദം/ കംപ്യൂട്ടർ സർടിഫിക്കറ്റ്. പ്രായം 30‐60. എക്സിക്യൂട്ടീവ് (റിസർച്ച് ആൻഡ് ഡവലപ്മെന്റ്) ഒരൊഴിവ്. യോഗ്യത ബിരുദാനന്തരബിരുദം സയൻസ്(ബേസിക്/അപ്ലൈഡ്)/ഇക്കണോമിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/സോഷ്യൽവർക്ക്. പ്രായം 40ൽ താഴെ. എക്സിക്യൂട്ടീവ് ഡയറക്ടർ (കെഎസ്ഐഡി). യോഗ്യത എംഡിഇഎസ്/ബിഡിഇഎസും ഡിസൈനിൽ ബിരുദാനന്തര ഡിപ്ലോമയും. യോഗ്യത 45ൽകൂടുതൽ. എക്സിക്യൂട്ടീവ് (സ്കിൽ ഡവലപ്മെന്റ്) മൂന്നൊഴിവ്. യോഗ്യത ബിടെക്/എംബിഎ അല്ലെങ്കിൽ എംഎസ്ഡബ്ല്യു. പ്രായം 40ൽ താഴെ. മാനേജർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ) ഒരൊഴിവ്. യോഗ്യത കൊമേഴ്സിൽ ബിരുദാനന്തരബിരുദം(അക്കൗണ്ടിങ്). നിയമബിരുദം അഭിലഷണീയം. പ്രായം 40ൽതാഴെ. അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ(കെഎസ്ഐഡി) ഒരൊഴിവ്. യോഗ്യത ബിരുദാനന്തരബിരുദം. 2018 ജൂലൈ 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എല്ലാതസ്തികയിലും കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, പ്രവൃത്തിപരിചയം, അപേക്ഷിക്കേണ്ടവിധം, അപേക്ഷാഫോറത്തിന്റെ മാതൃക തുടങ്ങി വിശദവിവരം http://www.kase.in ൽ. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ആഗസ്ത് 16 വൈകിട്ട് അഞ്ച്. Read on deshabhimani.com

Related News