കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ജേര്‍ണലിസം തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും
തിരുവനന്തപുരം > കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ജേര്‍ണലിസം (കാറ്റഗറി നമ്പര്‍ 562/2017) തസ്തികയില്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തും. മെയ് 28ന് ചേര്‍ന്ന പിഎസ്സി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. മറ്റു തീരുമാനങ്ങള്‍ 1. കാറ്റഗറി നമ്പര്‍ 368/2016 പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ടീച്ചര്‍ (ഓഫീസ് സെക്രട്ടറീഷിപ്പ് രണ്ടാം എന്‍സിഎ - എസ്ഐയുസിനാടാര്/ആംഗ്ലോ ഇന്‍ഡ്യന്‍.) മാതൃ റാങ്ക്പട്ടികയില്‍ നിന്നും മറ്റുപിന്നാക്ക വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് ടി ഒഴിവ് നികത്താന്‍ തീരുമാനിച്ചു. 2. കാറ്റഗറി നമ്പര്‍ 384/2017 പ്രകാരം തുറമുഖ വകുപ്പില്‍ സീമാന്‍ (ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിങ്) തസ്തികയ്ക്കായി അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കടലില്‍ നീന്താനുള്ള കഴിവ്, ബോട്ട് പുള്ളിംഗ്, ആങ്കര്വര്ക്ക് എന്നീ ജോലികളിലുള്ള പരിചയം സംബന്ധിച്ച് ഒരു സെല്‍ഫ് ഡിക്ലറേഷന്‍ അപ്ലോഡ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും 1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 151/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ഓര്‍ത്തോപീഡിക്സ് (ഒന്നാം എന്‍സിഎ - മുസ്ലീം/മാപ്പിള). 2. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 152/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ ഓര്‍ത്തോപീഡിക്സ് (ഒന്നാം എന്‍സിഎ - എല്‍സി/ആംഗ്ലോ ഇന്‍ഡ്യന്‍). 3. കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡില്‍ (കാറ്റഗറി നമ്പര്‍ 434/2016) റിസര്‍ച്ച് അസിസ്റ്റന്റ് 4. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 508/2017), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജൂനിയര്‍ (സോഷ്യോളജി) (ഒന്നാം എന്‍സിഎ - ഹിന്ദുനാടാര്‍). 5. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 91/2017), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ ഡയറിംഗ് മില്‍ക്ക് പ്രൊഡക്ട്സ്. 6. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 488/2015നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍ 489/2015തസ്തിക മാറ്റം) , വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിംഗ്. പ്രായോഗിക പരീക്ഷ നടത്തും 1. കൊല്ലം ജില്ലയില്‍ കാറ്റഗറി നമ്പര്‍ 530/2017 പ്രകാരം എന്‍.സി.സി./സൈനിക് വെല്‍ഫയര്‍ വകുപ്പില്‍ ഡൈവര്‍ ഗ്രേഡ് രണ്ട് (എച്ച്ഡിവി) (എന്‍സിഎ - മുസ്ലീം). Read on deshabhimani.com