ഗവേഷണരംഗത്ത് അവസരമൊരുക്കി രാജഗിരിയും നെസ്റ്റുംകാക്കനാട് > എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനിയറിങും നെസ്റ്റ് ഗ്രൂപ്പും പുതിയ പദ്ധതിക്ക് തുടക്കമിട്ടു. ക്യാമ്പസില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന “നെസ്റ്റ് സെന്റര്‍ ഓഫ് എക്സലന്‍സിലൂടെ’ വിദ്യാര്‍ഥകള്‍ക്ക് തൊഴില്‍ മേഖലയിലെ വിദഗ്ധരുടെ സഹായത്തോടെ ഗവേഷണങ്ങള്‍ നടത്തുന്നതിനും മറ്റും അവസരമൊരുങ്ങും. ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ നെസ്റ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ എന്‍ ജഹാംഗീര്‍, രാജഗിരി ഡയറക്ടര്‍ റവ. ഫാ. ജോസ് അലക്സ് ഒരുതായപ്പള്ളി എന്നിവര്‍ പദ്ധതിയുടെ കരാറില്‍ ഒപ്പുവച്ചു. നാളെയുടെ സാങ്കേതികവിദ്യയെ അടുത്തറിയാനും പഠനം നടത്തുവാനും സഹായിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. ക്യാമ്പസിനുള്ളില്‍ തൊഴിലിടം സജ്ജമാക്കുകവഴി വിദ്യാര്‍ഥികള്‍ക്കായി മികച്ച പഠനരീതി കാഴ്ചവയ്ക്കുവാന്‍ രാജഗിരിക്ക് സാധിച്ചുവെന്ന് ഡയറക്ടര്‍ റവ. ഫാ. ജോസ് അലക്സ് ഒരുതായപ്പള്ളി പറഞ്ഞു. Read on deshabhimani.com

Related News