ഐകോണിക് ടിവിയുമായി വീഡിയോകോണ്‍വീഡിയോകോണ്‍ ഐകോണിക് എന്‍ജിനോടുകൂടിയ പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. ഇന്ത്യയില്‍തന്നെ ഗവേഷണം നടത്തി വികസിപ്പിച്ച വീഡിയോകോണ്‍ ഐകോണിക് ടെലിവിഷന് മനുഷ്യന്റെ കണ്ണിന് കാണാവുന്ന എല്ലാ നിറവും 100 ശതമാനം പുനരാവിഷ്കരിക്കാവുന്ന കഴിവുണ്ട്. സാങ്കേതികവിദ്യയിലൂടെ ദൃശ്യങ്ങള്‍ കണ്ണുള്‍ക്ക് കാണാവുന്ന നിറങ്ങളുടെ പൂര്‍ണതയില്‍ അവതരിപ്പിക്കുന്നുവെന്നതാണ് പ്രത്യേകത. ഇത് കണ്ണിന് ആയാസമില്ലാതെ കാഴ്ചയ്ക്കു സുഖംനല്‍കുന്നു. ഐകോണിക് 16 ബിറ്റ് സിപിയു ആയാസരഹിത വീഡിയോ അനുഭവം പകരുന്നു.നിഴലുകളും പ്രകാശങ്ങളും മാക്രോ ഷോട്ടുകളും മറ്റും വ്യക്തതയോടെ ലഭ്യമാകും.സ്ക്രീന്‍വലുപ്പം അനുസരിച്ച് 28,990 മുതല്‍ 62,990 രൂപവരെയാണ് വില. Read on deshabhimani.com

Related News