സ്റ്റോറീസ് കാജൽ അഗർവാൾ ഉദ്ഘാടനംചെയ്തുകൊച്ചി >   ലൈഫ്‌സ്റ്റൈൽ ഫർണിച്ചർ ഷോറൂമായ സ്റ്റോറീസിന്റെ കൊച്ചി പാലാരിവട്ടത്തുളള  ഷോറൂം സിനിമാനടി കാജൽ അഗർവാൾ  ഉദ്ഘാടനംചെയ്തു. ബംഗളൂരുവിലും കോഴിക്കോട്ടും കഴിഞ്ഞാൽ മൂന്നാമത്തെ ഷോറൂമാണ‌് കൊച്ചിയിലേത്. ഒരുലക്ഷം ചതരുശ്രയടി വിസ്തൃതിയുള്ള   ഷോറൂമിൽ  19 രാജ്യങ്ങളിൽനിന്നുള്ള ഡെക്കോർ, ഫർണിഷിങ‌് ഉൽപ്പന്നങ്ങളുടെ നിരയുണ്ട്.  ദുബായ്  ആസ്ഥാനമായ ബ്രോണെറ്റ് ഗ്രൂപ്പിന്റേതാണ‌്   സ്റ്റോറീസ്. പുണെ, മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ 20 ഷോറൂമുകൾ 2020ഓടെ തുറക്കും. ബെഡ്റൂം, ലിവിങ്, ഡൈനിങ്റൂം എന്നതിനുപുറമേ വിശാലമായ ​ഗൃഹാലങ്കാര ഉൽപ്പന്നങ്ങളും പ്രത്യേകതയാണ്. Read on deshabhimani.com

Related News