ഇതു യുവസംരംഭകരുടെ കാലം: എം എ യൂസഫലികൊച്ചി പുതിയ കാലഘട്ടം യുവസംരംഭകരുടേതാണെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി പറഞ്ഞു. മാതൃഭൂമി ധനകാര്യ ലേഖകനായ ആർ റോഷൻ എഴുതിയ സ്റ്റാർട്ട്അപ്പ്: തുടങ്ങാം പുതുസംരംഭങ്ങൾ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ ആശയങ്ങളുമായി വന്ന്, അതിലൂടെ ധാരാളം തൊഴിലസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് യുവസംരംഭകർ ചെയ്യേണ്ടത്. സംരംഭക രംഗത്തേക്ക് വരുന്ന യുവാക്കൾക്ക് പ്രചോദനം നൽകുന്നതാണ്പു സ്തകം. ഇതിൽ നിരവധി പേരുടെ വിജയകഥകളുണ്ട്. ഇത്തരം പരിചയസമ്പത്തുള്ളവരിൽ നിന്ന് അറിവ് ഉൾക്കൊള്ളുകയാണ് യുവസംരംഭകർ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  മാതൃഭൂമി മാനേജിങ് എഡിറ്റർ പി വി ചന്ദ്രനിൽ നിന്നാണ് എം എ യൂസഫലി പുസ്തകം ഏറ്റുവാങ്ങിയത്. എങ്ങനെ സ്റ്റാർട്ട്അപ്പ് സംരംഭങ്ങൾ തുടങ്ങാമെന്നും   വളർത്തിവലുതാക്കാമെന്നും വിശദീകരിക്കുന്നതാണ് പുസ്തകം.  പിവിഎസ് മെമ്മോറിയൻ ഹോസ്പിറ്റൽ ഡയറക്ടർ പി വി അഭിഷേക്, ആർ റോഷൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.   Read on deshabhimani.com

Related News