സമര നായകനായി മമ്മൂട്ടി; തെലുങ്ക് ചിത്രം 'യാത്ര'യിലെ ആദ്യ വീഡിയോ ഗാനം കാണാംകൊച്ചി > ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന തെലുങ്ക് ചിത്രം 'യാത്ര'യിലെ ആദ്യഗാനം പുറത്തിറങ്ങി. ചിത്രത്തില്‍ വൈഎസ്ആര്‍ ആയി മമ്മൂട്ടിയാണ് വേഷമിടുന്നത്. ചിത്രത്തിലെ  പുതിയ സമര ഗാനമാണ് പുറത്തിറങ്ങിയത്. സമര ശംഖം എന്ന ഗാനം കെ ആണ് ഈണമിട്ടത്, കാലാ ഭൈരവി ആണ് ഗാനമാലപിച്ചത്. വൈഎസ്ആര്‍ നയിച്ച 1475 കിലോ മീറ്റര്‍  പദയാത്ര ചിത്രത്തിന്റെ പ്രധാന ഭാഗമാണ്. മഹി വി രാഘവ് ആണ് സിനിമയുടെ സംവിധാനം.   Read on deshabhimani.com

Related News