'മാനത്തെ മാരിവില്ലിന്‍ ചിറകില്‍'; ഒരു കുട്ടനാടന്‍ ബ്ലോഗിലെ വീഡിയോ ഗാനം കാണാംകൊച്ചി > മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ചിത്രം 'ഒരു കുട്ടനാടന്‍ ബ്ലോഗി'ലെ രാണ്ടാമത്തെ  വീഡിയോ ഗാനം പുറത്തിറങ്ങി. 'മാനത്തെ മാരിവില്ലിന്‍ ചിറകില്‍'  എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ആണ് ഈണം നല്‍കിയിരിക്കുന്നത്. വിജയ് യേശുദാസും മൃദുല വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന ചിത്രമാണിത്. നടന്‍ ഉണ്ണി മുകുന്ദന്‍ സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ചിത്രം കൂടിയാണിത്. അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാര്‍. നെടുമുടി വേണു, വിവേക് ഗോപന്‍, ജേകബ് ഗ്രിഗറി, ജൂഡ് ആന്തണി ജോസഫ്, ഷഹീന്‍ സിദ്ധിഖ് എന്നിവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്. അനന്ത വിഷന്റെ ബാനറില്‍ പി കെ മുരളീധരന്‍, ശാന്താ മുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.    Read on deshabhimani.com

Related News