പ്രേക്ഷക പ്രീതി നേടി 'നീലി'യിലെ ഗാനംകൊച്ചി > മംമ്‌ത മോഹന്‍ദാസ് നായികയാവുന്ന 'നീലി' സിനിമയില്‍ ബോംബെ ജയശീ പാടിയ 'എന്‍ അന്‍പേ' എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു. ഹരി നാരായണന്‍ രചിച്ച് ശരത് ഈണമിട്ടിരിക്കുന്ന  ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ അടുത്ത് നിന്നും ലഭിക്കുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത് ഒരു ദിവസത്തിനകം ഇരുപതിനായിരത്തോളം ആളുകള്‍ ഈ ഗാനം കണ്ടു കഴിഞ്ഞു. 'തോര്‍ത്ത്' എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ദേയനായ അല്‍ത്താഫ് റഹ്മാനാണ് നീലിയുടെ സംവിധായകന്‍. കമല്‍, മധുപാല്‍ എന്നീ സംവിധായകരുടെ സംവിധാന സഹായിയായിരുന്നു അല്‍ത്താഫ്, തിരക്കഥ റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്. നീലിയിലെ ഗാനത്തിന്റെ വീഡിയോ പുറത്തിറക്കിയത് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്. ഓഗസ്റ്റില്‍ ചിത്രം പുറത്തിറങ്ങും.   Read on deshabhimani.com

Related News