വിജയ് സേതുപതിയും തൃഷയുമൊന്നിക്കുന്ന ചിത്രം - '96'; ആദ്യ വീഡിയോ ഗാനം കാണാംകൊച്ചി > വിജയ് സേതുപതിയും  തൃഷയും ആദ്യമായി ഒരുമിക്കുന്ന ചിത്രം '96'ലെ ഗാനം പുറത്തിറങ്ങി. പ്രണയം പാശ്ചത്തലമായൊരുങ്ങുന്ന ചിത്രത്തിലെ  'കാതലേ കാതലേ' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. മലയാളിയായ ഗോവിന്ദ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ എത്തുന്നത്. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രം ഉടന്‍ തീയേറ്ററുകളിലെത്തും.   Read on deshabhimani.com

Related News