ഫുട്‌ബോൾ പ്രേമികൾക്ക‌് പുതിയ ബ്രാവിയ ഒഎൽഇഡി എ8 എഫ‌ുമായി സോണി ഫുട്‌ബോൾപ്രേമികൾക്ക‌് കളിയുടെ ആവശം ചോർന്നുപോകാതെ നൽകുന്നതിനായി സോണി ഇന്ത്യ പുതിയ ബ്രാവിയ ഒഎൽഇഡി എ8 എഫ‌് അവതരിപ്പിച്ചു. പുതിയ ബ്രാവിയ സോണിയുടെ അകൂസ്റ്റിക‌് സർഫസ‌്  സാങ്കേതികവിദ്യ ഡിസ്‌പ്ലേ ആകർഷകമാക്കുകയും, ടിവി സ്‌ക്രീനിൽനിന്ന് നേരിട്ട് ശബ്ദ ഔട്ട്പുട്ട് സാധ്യമാക്കുകയും ചെയ്യുന്നു. ചിത്രത്തെയും ശബ്ദത്തെയും ആകർഷകവും, തടസ്സങ്ങളില്ലാത്തതുമായി ഏകോപിപ്പിക്കുകയാണ‌് ഇതിലൂടെ ചെയ്യുന്നത‌്. 65 ഇഞ്ച‌്, 55 ഇഞ്ച‌്സ്‌ ക്രീൻ വലുപ്പങ്ങളിൽ ലഭ്യമാകും. Read on deshabhimani.com

Related News