ഗാലക്സി ഓൺ 8 മായി സാംസങ്  സാംസങ് പുതിയ ഗാലക്സി ഓൺ8 മോഡൽ അവതരിപ്പിച്ചു.  ആറിഞ്ച് സൂപ്പർ അമോലെഡ് ഇൻഫിനിറ്റി ഡിസ്പ്ലേയും ഈ രംഗത്തെ ആദ്യത്തെ ഡ്യുവൽ ക്യാമറയുമാണ് ഗാലക്സി ഓൺ8 മോഡലിന്റെ സവിശേഷതകൾ. ഉപഭോക്താക്കൾക്ക് ചിത്രങ്ങളുടെ പശ്ചാത്തലങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തി പരീക്ഷിക്കാവുന്ന ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് ഫീച്ചറുമുണ്ട്.  സാംസങിന്റെ ലൈവ് ഫോക്കസ് ഫീച്ചറും ക്യാമറിയിലുണ്ട്.   പിന്നിൽ 16 എംപിയുടെഇരട്ട ക്യാമറ, മുന്നിൽ 16 എംപിയുടെ ക്യാമറ, ആൻഡ്രോയിഡ് ഓറിയോ 8.0 ഓപ്പറേറ്റിങ് സിസ്റ്റം, സ്നാപ് ഡ്രാഗൺ 450 പ്രോസസർ, 3500 എംഎഎച്ച് ബാറ്ററി, 4ജിബി റാം, 256 ജിബിവരെയാക്കി മാറ്റാവുന്ന 64 ജിബി ഇന്റേണൽ മെമ്മറി തുടങ്ങിയ സവിശേഷതകളെല്ലാമുണ്ട്.  വില 16990 രൂപയാണ്. Read on deshabhimani.com

Related News