സാംസങ് ഗാലക്സി എസ് 9+ സൺറൈസ് ഗോൾഡ് നിറത്തിൽസാംസങ്ങിന്റെ  ജനപ്രിയ മോഡൽ ഗാലക്സി എസ്9+ പുതിയ സൺറൈസ് ഗോൾഡ്  നിറത്തിൽ വിപണിയിലെത്തി.  128ജിബി പതിപ്പിലും പുതിയ ഫോൺ ലഭ്യമാണ്. സാറ്റിൻ ഗ്രോസ് ഫിനിഷ് ഫോണിനെ മനോഹരമാക്കുന്നു. ടിവി കൺട്രോൾ വിഡ്ജറ്റ്  ആണ് ഫോണിന്റെ പ്രധാന പ്രത്യേകത. സ്മാർട്ട് തിങ്‌സ് ആപ്‌ ഉപയോഗിച്ച് മൊബൈൽ ഫോണും ടെലിവിഷനും പരസ്പരം ബന്ധിപ്പിക്കാം. ടെലിവിഷൻ  ബ്ലൂടൂത്ത് ആക്കി മാറ്റി ഫോണിലെ പാട്ടുകൾ ടിവിയിലൂടെ കേൾക്കാൻ സാധിക്കുന്ന പ്ലേ സൗണ്ട് മോഡും ടിവി കൺട്രോൾ വിഡ്ജെറ്റിലുണ്ട്. ടിവിയുടെ ശബ്ദം മൊബൈൽ ഫോണിലൂടെ ഇയർഫോൺ വഴി കേൾക്കാനും സാധിക്കും. മറ്റുള്ളവരെ ശല്യപ്പെടുത്താതെ ടെലിവിഷൻ കാണാൻ ഇതിലൂടെ സാധിക്കും.ഐറിസ് സ്കാനർ, ഫിംഗർപ്രിന്റ് സ്കാനർ, ഫേസ് ഡിറ്റക്ഷൻ തുടങ്ങിയവ ഫോണിലുണ്ട്്.   Read on deshabhimani.com

Related News