സാംസങ് ഗ്യാലക്സി ഓൺ 6സാം സാംസങ്ങിന്റെ പുതിയ  ഗ്യാലക്സി ഓൺ 6 വിപണിയിൽ. ഓൺലൈൻ പ്ലാറ്റ്ഫോമുകളായ ഫ്ളിപ‌്കാർട്ടിലും സാംസങ‌് ഓൺലൈൻ ഷോപ്പിലും ലഭ്യമാണ്. ഇൻഫിനിറ്റി ഡിസ്പ്ലേസഹിതമാണ് ഓൺ 6 എത്തുന്നത്. 15 ശതമാനം അധികം സ്ക്രീൻവലുപ്പം ഇത് ഫോണിനു നൽകുന്നു.  സൗകര്യ പ്രദമായ രീതിയിൽ ഫോണിനു പുറകിലായാണ് ഫിംഗർ പ്രിന്റ് സ്‌കാനർ ഉൾപ്പെടുത്തിയിരിക്കുന്നത്. സാംസങ്ങിന്റെ സൂപ്പർ അമോലെഡ് ഡിസ്പ്ലേ സഹിതമാണ് ഓൺ 6 എത്തുന്നത്. ചാറ്റിങ്ങിനിടയിലും വീഡിയോ കാണാൻ സഹായിക്കുന്ന ചാറ്റ് ഓവർ വീഡിയോ എന്ന സംവിധാനവുമുണ്ട്. 4 ജിബിയാണ് റാം .  13 മെഗാപിക്സലാണ് ഫോണിലെ പ്രൈമറി ക്യാമറ. ഫ്രണ്ട് ക്യാമറ എട്ട‌് മെഗാപിക്സലാണ്. അധികസുരക്ഷ പ്രദാനംചെയ്യുന്ന ഫേസ് അൺലോക‌് സംവിധാനവുമുണ്ട‌്. എക്സിനോസ് 7870 1.6 ജിഗാഹെട്സ് ഒക്ടാകോർ പ്രോസസറാണ് ഗ്യാലക്സി ഓൺ 6ന് കരുത്തുപകരുന്നത്. 3000 എംഎഎച്ച് ആണ് ബാറ്ററി. 14,490 രൂപയാണ്  വില.   Read on deshabhimani.com

Related News