മിതാഷിയുടെ പുതിയ വാഷിങ്മെഷീൻ ശ്രേണിപ്രീമിയം വാഷിങ്മെഷീൻ ബ്രാൻഡായ മിതാഷി ആ ശ്രേണിയിലേക്ക‌് മൂന്ന‌്  അത്യാധുനിക മോഡലുകൾകൂടി അവതരിപ്പിച്ചു. സ്റ്റെയിൻലെസ് സ്റ്റീൽ വാഷ് ടബ്ബും ഗ്ലാസ് ലിബ്ബുകളുമായാണ് മൂന്നു മോഡലും എത്തുന്നത്. 15,990 രൂപമുതലാണ് വില. ഇരട്ട ലിന്റ് ഫിൽറ്റൽ, ഹൈഡ്രാ ക്ലീനിങ് പൾസേറ്റർ, തുരുമ്പുപിടിക്കാത്ത ബോഡി, ഓട്ടോ സോക‌് തുടങ്ങിയ സവിശേഷതകളുണ്ട‌്. 8.7, 9.2, 10.5 കിലോഗ്രാം എന്നീ ശേഷികളിലാണ് പുതിയ മോഡലുകൾ. മിതാഷിയുടെ ഹൈഡ്രാ ക്ലീൻ പൾസേറ്റർ സാങ്കേതികവിദ്യയാണ‌് ഇതിനും. മൃദുവായ വസ്ത്രങ്ങൾക്ക് സംരക്ഷണം നൽകി മൂന്നുതലത്തിലുള്ള വൃത്തിയാക്കലാകും ഇതിൽ നടക്കുക.   Read on deshabhimani.com

Related News