മിതാഷിയുടെ 4കെ എല്‍ഇഡി ടിവികൊച്ചി > ഗാര്‍ഹിക ഇലക്ട്രോണിക്സ് ബ്രാന്‍ഡായ മിതാഷി, 55 ഇഞ്ച് 4കെ കെര്‍വ്ഡ് എല്‍ഇഡി ടിവി വിപണിയിലെത്തിച്ചു. 55, 50, 39, 32 ഇഞ്ച് എല്‍ഇഡി ടിവികളുടെ വിജയത്തെത്തുടര്‍ന്നാണ് 55 ഇഞ്ച് കെര്‍വ്ഡ് എല്‍ഇഡി ടിവിയുടെ അവതരണം. വ്യക്തതയേറിയ ചിത്രങ്ങളാണ് കെര്‍വ്ഡ് 4കെ യുഎച്ച്ഡി സെല്യൂഷന്‍ ലഭ്യമാക്കുന്നത്. ആധുനിക പ്രേക്ഷകന്റെ ആഗ്രഹങ്ങളെല്ലാം പുതിയ സ്മാര്‍ട്ട് എല്‍ഇഡി ടിവിയില്‍ ഉണ്ട്. യുഎസ്ബി മൂവി പ്ളഗ്  ആന്‍ഡ് പ്ളേ, എച്ച്ഡിഎംഐ ഇന്‍പുട്ട്, പിസി ഇന്‍പുട്ട്, ബില്‍റ്റ്-ഇന്‍, വൈ-ഫൈ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പുതിയ ടെലിവിഷന് മൂന്നുവര്‍ഷ വാറന്റി ഉണ്ട്. സൌജന്യ വാള്‍ മൌണ്ടിങ്ങുംലഭ്യം. വില 79,990 രൂപ. Read on deshabhimani.com

Related News