ഷവോമി എംഐ എംഐഎക്സ്2കൊച്ചി > ആഗോള സാങ്കേതികവിദ്യാ സേവനദാതാക്കളായ ഷവോമി മുഴുവനും സ്ക്രീന്‍ ഡിസ്പ്ളേയുള്ള സ്മാര്‍ട്ട് ഫോണ്‍ എംഐ എംഐഎക്സ്2 വിപണിയില്‍ അവതരിപ്പിച്ചു. എംഐ എംഐഎക്സ്2-ലൂടെ ഫുള്‍സ്ക്രീന്‍ സ്മാര്‍ട്ട് ഫോണില്‍ ഷവോമി ഒന്നാം സ്ഥാനത്താണ്. 18:9 ഫുള്‍ സ്ക്രീന്‍ ഡിസ്പ്ളേയുള്ള 5.99 ഇഞ്ച് സ്ക്രീന്‍ മുന്‍ഭാഗത്ത് പൂര്‍ണമായും നിറഞ്ഞുനില്‍ക്കുന്നു. ഹിഡന്‍ സ്പീക്കറാണ് മറ്റൊരു പ്രത്യേകത. കോണിങ് ഗോറില്ല ഗ്ളാസ്, അലൂമിനിയം അലോയ്  ഫ്രെയിം, 18 കാരറ്റ് സ്വര്‍ണംപൂശിയ ക്യാമറ റിം, 12 എംപി പിന്‍ ക്യാമറ, ഭാരം 185 ഗ്രാം എന്നിവയാണ് മറ്റ് ഘടകങ്ങള്‍. വില 35,999 രൂപ. Read on deshabhimani.com

Related News