സോണി പുതിയ ആര്‍ എക്സ് 10 3 പുറത്തിറക്കികൊച്ചി > നവീനമായ ഇമേജിങ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍നിരയിലുള്ള സോണി പുതിയ ആര്‍ എക്സ് 10 3 (ഡിഎസ്സി ആര്‍എക്സ് 10 എം 3) പുറത്തിറക്കി. കേരളം സോണിയുടെ പ്രിയപ്പെട്ട വിപണിയായതിനാല്‍ ഇന്ത്യയിലാദ്യം ഈ മോഡല്‍ അവതരിപ്പിക്കുന്നത് കേരളത്തിലാണെന്ന് കമ്പനി വക്താക്കള്‍ പറഞ്ഞു.   സ്മാര്‍ട്ട് ഫോണുകളുടെ മുന്നേറ്റം  അടിസ്ഥാന മികവുകളുള്ള ക്യാമറകളുടെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലെ പ്രീമിയം വിഭാഗത്തില്‍പ്പെടുന്ന  ക്യാമറകളുടെ വില്‍പ്പനയില്‍ മുന്നേറ്റമാണുള്ളതെന്ന് അവര്‍ വ്യക്തമാക്കി 24–600 എംഎം ഫോക്കല്‍ റേഞ്ചും നിശബ്ദ ഷട്ടര്‍ ശേഷിയും അടക്കമുള്ള നിരവധി സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ച് പുതുതായി വികസിപ്പിച്ച 25 എക്സ് സൂപ്പര്‍ ടെലിഷോപ്പ് സൂം ലെന്‍സ് ഇതിന്റെ പ്രത്യേകതയാണ്. അള്‍ട്രാ ടെലിഫോട്ടോ ലെന്‍സുകളും സവിശേഷമായ സിഎംഒഎസ് ഇമേജ് സെന്‍സറും യോജിപ്പിക്കുന്നതിലൂടെ ആര്‍എക്സ് 10 3 പുതിയ ഇമേജിങ് അനുഭവമാണ് കാഴ്ചവയ്ക്കുന്നത്. Read on deshabhimani.com

Related News