ഭാഷാപഠനം സിന്പിൾനമ്മൾ ഇന്ത്യക്കാർ തീർച്ചയായും ഒന്നിലധികം ഭാഷയറിയുന്നവരാണ്. മാതൃഭാഷയല്ലാതെ രണ്ടാമതൊരു ഭാഷ പഠിച്ചാൽ എന്താണ് പ്രയോജനം? പുതിയൊരു ഭാഷ പഠിക്കുകയെന്നത‌് തലച്ചോറിന് ഏറ്റവും പ്രയാസകരമായ പണിയാണ്.  മലയാളത്തിനുശേഷം സ്കൂളുകളിൽ ഇംഗ്ലീഷ് പഠിക്കുമ്പോൾ അതിനുശേഷം തമിഴോ ഹിന്ദിയോ അറബിയോ പഠിക്കുമ്പോൾ ബുദ്ധിവികസിക്കുകയും തലച്ചോറ‌് ശക്തമാവുകയും ചെയ്യുന്നു. ഭാഷ പഠിക്കാൻ ഉപയോഗിക്കുന്ന നിരവധി മൊബൈൽ ആപ്ലിക്കേഷനുകളിൽ പ്രചുരപ്രചാരം ഡിയോലിംഗോവിനാണ‌്. പത്തുകോടി ഭാഷാപഠിതാക്കൾ ഉപയോഗിക്കുന്ന ആപ്പിൽ ഹിന്ദിയടക്കം 81 സൗജന്യ ഭാഷാ പഠനകോഴ‌്സുക‌ളുണ്ട‌്. ക‌ളിയും ചോദ്യോത്തരവുമായി പഠനം രസകരം. ‌ ഒരു ഹിന്ദിക്കാരനായിരിക്കും ഡിയോലിംഗോവിലെ ഹിന്ദി കോഴ‌്സ‌് ഡിസൈൻ ചെയ‌്തിരിക്കുകയെന്നതാണ‌് ആപ്പിന്റെ പ്രത്യേകത. ഒാരോരുത്തരുടെയും ഒന്നാംഭാഷ അനുസരിച്ച‌് പഠിക്കാനുള്ള രണ്ടാംഭാഷ തെരഞ്ഞെടുക്കാം. അതുകൊണ്ടുതന്നെ പഠനം ഇംഗ്ലീഷിൽ കേന്ദ്രീകരിച്ചുള്ളതല്ല.  ക്ലാസ‌് മുറികളിലും അധ്യാപകർ ഡിയോലിംഗോ ഉപയോഗിച്ചുതുടങ്ങി. Read on deshabhimani.com

Related News