'അലക‌്സ‌ ടിവി ഓൺ ചെയ്യൂ'എന്നു പറഞ്ഞാൽ മതി, ടി വി ഓൺ ആയിരിക്കുംപറയൂ ചോദിക്കൂ. എന്തിനും ഉത്തരമുണ്ട‌്. പറയുന്നതെന്തും അനുസരിക്കുന്ന കുപ്പിയിലെ ഭൂതം പോലെയാണ‌് അലക‌്സ. ആമസോൺ നിർമിച്ച  വെർച്വൽ അസിസ‌്റ്റന്റ‌ാണ‌് ആമസോൺ അലക‌്സ. ഇവൾക്ക‌് നിങ്ങളുടെ ശബ‌്ദം തിരിച്ചറിയാനും കൽപ്പനകൾ അനുസരിക്കാനും കഴിയും. അലക‌്സ അത‌് ചെയ്യൂ, ഇത‌് ചെയ്യൂ എന്ന ശബ്ദകൽപ്പനകൾ അനുസരിച്ച‌് പാട്ട‌് വയ‌്ക്കുന്നതുമുതൽ പുസ‌്തകവായനവരെ നടത്താനും വീട്ടിലെ മറ്റ‌് ഇലക‌്ട്രോണിക‌് ഉപകരണങ്ങൾ നിയന്ത്രിക്കാനും കംപ്യൂട്ടർ സ‌്പീക്കർപോലുള്ള ഇൗ കുഞ്ഞൻപെട്ടിക്ക‌് കഴിയും. ടിവി റിമോട്ടിനുപകരം പ്രവർത്തിക്കാനുള്ള സംവിധാനവുമായി  ആമസോൺ ഫയർ ടിവി ക്യൂബ‌ും അലക‌്സയെ ഉപയോഗിച്ച‌് ആമസോൺ നിർമിച്ചുകഴിഞ്ഞു. 'അലക‌്സ‌ ടിവി ഓൺ ചെയ്യൂ' എന്ന‌് വിളിച്ചുപറയുന്ന നിമിഷം നിങ്ങളുടെ ടിവി ഓണായിരിക്കും. റിമോട്ട‌് തെരഞ്ഞുനടക്കേണ്ട. റിമോട്ട‌് കൺട്രോളർ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ശബ്ദകൽപ്പനകൾ നൽകിയാൽ അലക‌്സ‌ ചെയ്യും. ഉറക്കെ പാട്ട‌് വച്ച മുറിയിൽനിന്നും കുക്കറും മിക‌്സിയും ബഹളം വയ‌്ക്കുന്ന അടുക്കളയിൽനിന്നും വരുന്ന കൽപ്പനകൾപോലും ക്യൂബിന‌് ഗ്രഹിക്കാൻ പറ്റും.   Read on deshabhimani.com

Related News