കൗമാരം സ്മാര്‍ട്ട‌് ഫോണുകളോട് പൊരുതുന്നുസ്മാർട്ട‌് ഫോണുകളുടെ പിടിയിൽനിന്ന് രക്ഷപ്പെടാൻ  ലോകമെമ്പാടും  കൗമാരപ്രായക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സർവേ. സ്മാർട്ട്ഫോണുകൾക്കുവേണ്ടി നീക്കിവയ്ക്കുന്ന സമയം കുറയ്ക്കാനാണ് 70 ശതമാനത്തിലേറെ കുട്ടികളും ശ്രമിക്കുന്നതെന്ന് സാങ്കേതികമേഖലയിൽ പ്രവർത്തിക്കുന്ന അമേരിക്കൻ ആസ്ഥാനമായ സന്നദ്ധസംഘടനയായ സ്ക്രീൻ എഡ്യൂക്കേഷൻ നടത്തിയ സർവേ ചൂണ്ടിക്കാട്ടുന്നു. സ്മാർട്ട്ഫോണുകളെ ചെറുക്കേണ്ടതുണ്ടെന്ന് ഭൂരിഭാ​ഗം കുട്ടികൾക്കും അഭിപ്രായമുണ്ട്. സ്മാർട്ട് ഫോൺ ഉപയോ​ഗം സ്വന്തമായി നിയന്ത്രിക്കാൻ കഴിയാത്തതിനാൽ മറ്റാരെങ്കിലും അത് നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നെങ്കിൽ എന്ന് കരുതുന്നവരാണ് 26 ശതമാനം പേരും സാങ്കേതിക ഉപകരണങ്ങളിൽ വേണ്ടതിലധികം സമയം  ചെലവഴിക്കുന്നതാണ് മാർക്ക് കുറയാൻ കാരണമെന്ന തിരിച്ചറിവ് ഭൂരിപക്ഷംപേർക്കും ഉണ്ടെന്നും സർവേ വെളിപ്പെടുത്തുന്നു. ആ​ഗോളതലത്തിൽ ഏഴാംക്ലാസിനും പന്ത്രണ്ടാംക്ലാസിനും ഇടയിലുള്ള കുട്ടികളിലാണ് സർവേ നടത്തിയത്. സൈബർരം​ഗത്ത് കുട്ടികൾ വ്യാപകമായി തട്ടിപ്പുകൾക്ക് ഇരയാകുന്നുണ്ടെന്നും സർവേ വെളിപ്പെടുത്തി. സ്മാർട്ട്ഫോണുകളുടെ ഉപയോ​ഗം കുറയ്ക്കാൻവേണ്ടി ആ​ഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സ്ക്രീൻ എഡ്യൂക്കേഷൻ. Read on deshabhimani.com

Related News