രാജഗിരിയിൽ പുനർനവ ആയുർവേദ വിഭാഗംകൊച്ചി >  ആലുവ ചുണങ്ങംവേലിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായ രാജഗിരിയിൽ ആർവേദവിഭാഗം പ്രവർത്തനമാരംഭിച്ചു.  കൊച്ചിയിലെ ആയുർവേദ ഹോസ്പിറ്റലായ പുനർനവയാണ് രാജഗിരിയുടെ ആയുർവേദ വിഭാഗമായി പ്രവർത്തനം തുടങ്ങിയത്.  രാജഗിരിയുടെ ഏഴാം നിലയിൽ പ്രവർത്തനം തുടങ്ങിയ രാജഗിരി പുനർനവയിൽ ആയുർവേദ വിധിപ്രകാരമുള്ള എല്ലാവിധ ചികിത്സാ സംവിധാനങ്ങളും സജ്ജീകരിച്ചതായി പുനർനവ ചെയർമാനും മാനേജിങ‌് ഡയറക്ടറുമായ ഡോ. എ എം അൻവർ പറഞ്ഞു. പുനർനവയുടെ അഞ്ചാമത് വെൽനസ് സെന്ററായ സുഖായുസ്സ് ചെറായിയിൽ പ്രവർത്തനം തുടങ്ങിയതായും  കർക്കടകത്തോടനുബന്ധിച്ചുള്ള പ്രത്യേക ആരോഗ്യസംരക്ഷണചികിത്സകൾ ഇടപ്പള്ളിയിലെയും കലൂരിലെയും പുനർനവ ആശുപത്രികളിലും രാജഗിരി പുനർവയിലും ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഫോൺ: 9544605301. Read on deshabhimani.com

Related News