സയൻസ്‌ ട്രോളുകളുമായി ട്രോളൻമാർ; ഫെയ്‌സ്‌ബുക്കിൽ ശാസ്‌ത്രവാരം കെങ്കേമംദേശീയ ശാസ്‌ത്രദിനത്തോടനുബന്ധിച്ച്‌ ഫെയ്‌സ്‌ബുക്കിലെങ്ങും സയൻസ്‌ ട്രോളുകളാണ്‌. ഇന്റർനാഷണൽ ചളു യൂണിയനും ട്രോൾ റിപ്പബ്ലിക്കും അടക്കമുള്ള ട്രോൾ ഗ്രൂപ്പുകളിലെയും പ്രധാനവിഷയം സയൻസ്‌ തന്നെ. ഫ്രീതിങ്കേഴ്‌സ്‌ ഫെയ്‌സ്‌ബുക്ക്‌ ഗ്രൂപ്പിന്റെ ശാസ്‌ത്രവാരാചരണത്തിന്റെ ഭാഗമായി സയൻസ്‌ മീം മത്സരം സംഘടിപ്പിക്കുന്നുണ്ട്‌. മത്സരവിജയികൾക്ക്‌ ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 3000 രൂപയും മൂന്നാം സമ്മാനമായി 1000 രൂപയുമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇതിന്റെ ഭാഗമായാണ്‌ #FTScienceWeek എന്ന ഹാഷ്‌ ടാഗോടുകൂടി സയൻസ്‌ മീമുകൾ ഫെയ്‌സ്‌ബുക്ക്‌ കീഴടക്കിയത്‌. കൗതുകകരമായ അറിവുകളും ശാസ്‌ത്രജ്ഞൻമാരുടെ കണ്ടുപിടിത്തങ്ങളും മുതൽ ഗഹനമായ ശാസ്‌ത്രസത്യങ്ങളും സങ്കീർണമായ സമവാക്യങ്ങളും വരെ ട്രോളുകളിൽ ഇടം പിടിച്ചിട്ടുണ്ട്‌. ശാസ്‌ത്രബോധം വളർത്തുന്നതും അന്ധവിശ്വാസങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നതുമായ ട്രോളുകളും ഇക്കൂട്ടത്തിലുണ്ട്‌.   ചില സയൻസ്‌ ട്രോളുകൾ:   Read on deshabhimani.com

Related News