ഡബ്ലിന്‍ സ്‌റ്റേഡിയത്തിലും മലയാളികളാണ് താരം; പാട്ടുപാടി പൊലീസുകാരിയെ കൈയ്യിലെടുത്തു: വീഡിയോ വൈറല്‍അയര്‍ലണ്ട് > ഇന്ത്യ- അയര്‍ലണ്ട് ഒന്നാം ടി20 മത്സരത്തിനിടെ സ്‌റ്റേഡിയത്തില്‍ കണ്ട കൗതുകകരമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്. കളി കാണുന്നതിനായി ചെണ്ടകൊട്ടും ബാന്റുമേളവുമായെത്തിയ മലയാളി ആരാധകരാണ് വിദേശികളെയാകെ കൈയ്യിലെടുത്തുകൊണ്ട് സ്‌റ്റേഡിയത്തെ ഇളക്കിമറിച്ചത്. മലയാള സിനിമയിലെ പ്രശസ്തമായ പാട്ടുകള്‍ പാടിയാണ് ഗ്രൗണ്ട് നിയന്ത്രിച്ചിരുന്ന പൊലീസുകാരിയെ മലയാളി ആരാധകര്‍ കയ്യിലെടുത്തത്. അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്റ്റേഡിയത്തിലായിരുന്നു രസകരമായ സംഭവം.  താഴെ ഗ്രൗണ്ടില്‍ നില്‍ക്കുന്ന പൊലീസുകാരിയെ നോക്കിയാണ് മലയാളികള്‍ ഒരുമിച്ച് ചെണ്ടകൊട്ടി പാട്ടുപാടിയത്.  ചിരിച്ചുകൊണ്ട് പൊലീസുകാരി പാട്ടാസ്വദിക്കുന്നതും കാണാം. മോഹന്‍ലാല്‍ ചിത്രമായ ഗാന്ധര്‍വ്വത്തിലെ ' ആരോടും പറയരുതെ പ്രേമത്തിന്‍ ജീവരഹസ്യം' എന്നഗാനമാണ് ആരാധകര്‍ പാടിയത്‌ . വിരാട് കോഹ്‌ലി ഫാന്‍സാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്‌ Read on deshabhimani.com

Related News