മാലിന്യ നിര്‍മ്മാര്‍ജനം, പരിസ്ഥിതി സംരക്ഷണവും ശ്രദ്ധചെലുത്തേണ്ട മേഖലകള്‍; മുഖ്യമന്ത്രിക്ക് മോഹന്‍ലാലിന്റെ കത്ത്കൊച്ചി >  മാലിന്യ നിര്‍മ്മാര്‍ജനം, പരിസ്ഥിതി സംരക്ഷണം ഉള്‍പെടെ കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലും പ്രശ്നങ്ങളിലും മുഖ്യമന്ത്രിയുടെ അടിയന്തിര ശ്രദ്ധയും നടപടിയും ആവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നടന്‍ മോഹന്‍ലാലിന്റെ തുറന്ന കത്ത്. ദി കംപ്ളീറ്റ് ആക്ടര്‍ എന്ന തന്റെ ബ്ളോഗിലൂടെയാണ് മോഹന്‍ലാലിന്റെ കത്ത്. കേരളത്തില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന് വ്യക്തമായ പദ്ധതികളും  പ്ളാനുകളും തയ്യാറാക്കണമെന്നും മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കണമെന്നും മോഹന്‍ലാല്‍ കത്തിലൂടെ ആവശ്യപെടുന്നുണ്ട്. അമിതവേഗവും അത് മൂലമുള്ള അപകടങ്ങളും, ഗതാഗതകുരുക്ക്, സ്ത്രീകളോടും വൃദ്ധരോടുമുള്ള ക്രൂരത, പരിസ്ഥിതി സംരക്ഷണം തുടങ്ങി അഞ്ച് പ്രധാന പ്രശ്നങ്ങളിലാണ് മോഹന്‍ലാല്‍ തന്റെ ആകുലതകള്‍ പങ്കുവെയ്ക്കുകയും സര്‍ക്കാര്‍ നടപടി ആവശ്യപെടുകയും ചെയ്യുന്നത്. കത്തിന്റെ പൂര്‍ണ്ണരൂപം വായിക്കാന്‍ ക്ളിക്ക് ചെയ്യുക.   Read on deshabhimani.com

Related News