ഓർട്ടിലിയസിന്‌ ഗൂഗിളിന്റെ ആദരം ആദ്യമായി ആധുനിക ലോക അറ്റ‌് ലസ‌് ഒരുക്കിയ എബ്രഹാം ഓർട്ടിലിയസിന്‌ ആദരമർപ്പിച്ച്‌ ഗൂഗിൾ. ഞായാറാഴ്‌ച അദ്ദേഹത്തിനായി ഗൂഗിൾ ഹോം പേജിൽ ഡൂഡിൽ ഒരുക്കി. 16‐ ാം നൂറ്റാണ്ടിലെ ഫിന്നിഷ്‌  ഭൂപടശാസ്‌ത്ര വിദഗ്‌ധനായ ഓർട്ടിലിയസ്‌ അന്ന്‌ നിലവിലുണ്ടായിരുന്ന മാപ്പുകൾ കൂട്ടിച്ചേർത്ത്‌ തന്റേതായ നിഗമനങ്ങളും ചേർത്താണ്‌ അറ്റ്‌ലസ്‌ നിർമിച്ചത്‌. പുസ്‌തകരൂപത്തിലുള്ള അറ്റ്‌ലസിൽ ഓരോ പ്രദേശങ്ങളെക്കുറിച്ചും വിശദവിവരങ്ങളടങ്ങിയിരുന്നു.  ലോകത്തിന്റെ അരങ്ങ്‌ അഥവ തിയറ്റർ ഓഫ്‌ ദി വേൾഡ്‌  എന്നായിരുന്നു ഈ അറ്റ്‌ലസിന്റെ പേര്‌. ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശം ഉൾപ്പെടെയുള്ള കണ്ടെത്തലുകൾക്ക്‌  ഈ ഭൂപടം വഴികാട്ടിയായി. സ്ഥാനഭ്രംശത്തിന്റെ സൂചനകൾ പുസ്‌തകത്തിലുണ്ടായിരുന്നു. ലാറ്റിൻ ഭാഷയിൽ പുറത്തിറങ്ങിയ ഈ അറ്റ്‌ലസ്‌ ഡച്ച്‌, ജർമൻ, ഫ്രഞ്ച്‌, സ്‌പാനിഷ്‌, ഇംഗ്ലീഷ്‌ ഭാഷകളിലും പിന്നീട്‌ പുറത്തിറക്കി.ഭൂപടത്തിൽ യൂറോപ്പിനെ രാജ്‌ഞിയായാണ്‌ ഓർേട്ടിലിയസ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. അറ്റ്‌ലസ്‌ പുറത്തിറക്കിയതിന്റെ ഓർമ്മക്കായാണ്‌ ഗൂഗിൾ ഡൂഡിൽ പുറത്തിറക്കിയത്‌.   Read on deshabhimani.com

Related News