എകെജി സ്‌മാരകത്തിന് ഫണ്ട്: ബല്‍റാം സ്‌തുതിപാഠകരേ, ഈ രേഖകള്‍ കാണൂഎകെജിയെ വി ടി ബല്‍റാം എംഎല്‍എ അപമാനിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌മാരകം നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിച്ചതെന്ന കുപ്രചരണത്തിന് മറുപടിയുമായി സോഷ്യല്‍മീഡിയ. 2017-18 ബജറ്റിലെ രേഖകളുമായാണ് നുണപ്രചാരകരുടെ വാദങ്ങളെ തുറന്നു കാട്ടുന്നത്. 2017-18 ബജറ്റില്‍ തന്നെ പെരളശേരിയില്‍ എകെജി മ്യൂസിയം സ്ഥാപിക്കുന്നതിന് ടോക്കണ്‍ അഡ്വാന്‍സ് വകയിരുത്തിയിരുന്നു. അതിന്റെ ബാക്കിയായിട്ടാണ് ഇത്തവണ ബജറ്റില്‍ ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചാണ് സിപിഐ എം വിരുദ്ധര്‍ സോഷ്യല്‍മീഡിയയില്‍ ബല്‍റാമിന് സ്‌തുതിപാടി നുണക്കഥകളുമായി ഇറങ്ങുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല സംഘപരിവാര്‍ മുസ്ലീംലീഗ് എസ്‌ഡിപിഐ പ്രവര്‍ത്തകരും സോഷ്യല്‍മീഡിയയില്‍ വ്യാജപ്രചരണം ഏറ്റുപിടിച്ചു. തെളിവുകള്‍ പുറത്തുവന്നതോടെ മിക്കവരും പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്‌ത് തടിതപ്പിയിരിക്കുകയാണ്.   Read on deshabhimani.com

Related News