എന്‍ജിനിയറിങ്: സപ്ളിമെന്ററി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുതിരുവനന്തപുരം > എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള സപ്ളിമെന്ററി റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.   സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് വിദ്യാര്‍ഥികള്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. നിശ്ചിത സയമത്തിനകം വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പിച്ച യോഗ്യതാ പരീക്ഷയുടെ മാര്‍ക്കിന്റെയും കേരള എന്‍ജിനിയറിങ് പ്രവേശനപരീക്ഷയില്‍ ലഭിച്ച സ്കോറിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റ് www.cee-kerala.org, www.cee-kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. സപ്ളിമെന്ററി എന്‍ജിനിയറിങ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാര്‍ഥികള്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ ഒമ്പതിനും 15നും ഇടയ്ക്ക് സീറ്റുകള്‍ ഒഴിവുള്ള സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകളുമായി ബന്ധപ്പെടണം. Read on deshabhimani.com

Related News