പിജി നേഴ‌്സിങ‌് കോഴ‌്സ‌്: അഡ‌്മിറ്റ‌് കാർഡ‌് ഡൗൺലോഡ‌് ചെയ്യാംതിരുവനന്തപുരം 2018﹣19ലെ പിജി നേഴ‌്സിങ് കോഴ‌്സിലേക്കുള്ള പ്രവേശനപരീക്ഷയ‌്ക്ക‌് അപേക്ഷ സമർപ്പിച്ചവരുടെ അഡ‌്മിറ്റ‌് കർഡുകൾ പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in വെബ‌്സൈറ്റിൽനിന്ന‌് ഡൗൺലോഡ‌് ചെയ്യാം. ഓൺലൈൻ അപേക്ഷയിലെ അപാകതമൂലം ചില അപേക്ഷകരുടെ അഡ‌്മിറ്റ‌് കാർഡ‌് തടഞ്ഞുവച്ചിട്ടുണ്ട‌്. ഇവർക്ക‌് ഹോം പേജിലെ ഭങലാീ' ലിങ്ക‌് ക്ലിക്ക‌് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരം കാണാം. അത്തരം അപേക്ഷകർ ബന്ധപ്പെട്ട രേഖകൾ www.cee.kerala.gov.in   വെബ‌്സൈറ്റിലൂടെ 13ന‌് പകൽ മൂന്നിനുമുമ്പ‌് അപ‌്‌ലോഡ‌് ചെയ്യണം. തപാൽ/ഇ﹣മെയിൽ/ഫാക‌്സ‌് മുഖേന സമർപ്പിക്കുന്ന രേഖകൾ ഒരു കാരണവശാലും ന്യൂനതകൾ പരിഹരിക്കുന്നതിനായി സ്വീകരിക്കുന്നതല്ല. ഫോൺ: 0471 2339101, 102, 103, 104, 2332123. Read on deshabhimani.com

Related News